കോളനിവാഴ്ചക്കാലത്തെ ദാസ്യബോധം ഇന്നും സൃഷ്ടിക്കപ്പെടുന്നു-ഡോ.എം.ആര്‍.രാഘവവാര്യര്‍

ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ നടത്തിയ സെമിനാറില്‍ ചരിത്രകാരന്‍ ഡോ.എം.ആര്‍.രാഘവവാര്യര്‍ സംസാരിക്കുന്നു.

കല്‍പറ്റ-കോളനി വാഴ്ചക്കാലത്തെ ദാസ്യബോധം ഇക്കാലത്തും സൃഷ്ടിക്കപ്പെടുന്നുവെന്ന് ചരിത്രകാരന്‍ ഡോ.എം.ആര്‍. രാഘവവാര്യര്‍. മുട്ടില്‍ ഡബ്ല്യൂ.എം.ഒ.കോളേജില്‍ ‘സ്വാതന്ത്ര്യം, ജനാധിപത്യം, ഫെഡറലിസം’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലിക ചരിത്ര വസ്തുതകള്‍ സൗകര്യത്തിന് അനുസരിച്ച് വിനിമയം ചെയ്യുന്ന കാലഘട്ടമാണിന്ന്. ഗാന്ധിജിയെ പോലുള്ള ധീര ദേശാഭിമാനികള്‍ കോളനി വാഴ്ചളുടെ ദാസ്യബോധത്തെയാണ് മറികടന്നത്.
ദേഹദാസ്യത്തെ സത്യഗ്രഹത്തിലൂടെയും ജീവനദാസ്യത്തെ ഉപ്പുസത്യഗ്രഹത്തിലൂടെയും ജ്ഞാനദാസ്യത്തെ അടിസ്ഥാന വിദ്യാഭ്യാസത്തിലൂടെയും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ സ്വാതന്ത്ര്യ സമരകാലത്ത് ഉണ്ടായി. ആയൂര്‍വേദം പോലുള്ള ഭാരതീയ വൈജ്ഞാനിക മേഖല പോലും അന്ധവിശ്വാസമാണെന്ന തരത്തിലുള്ള പാശ്ചാത്യരുടെ പ്രചാരണത്തെ അതിജീവിക്കാനും കഴിഞ്ഞു. പുതിയ സാഹചര്യത്തില്‍ നേരിന്റെ ചരിത്രബോധം പുതിയ തലമുറയ്ക്ക് അനിവാര്യമാണെന്നും അ്‌ദ്ദേഹം പറഞ്ഞു.
മതനിരപേക്ഷത, സാമൂഹിക നീതി, സാമ്പത്തിക സ്വാശ്രയത്വം എന്നീ വിഷയങ്ങളെ എങ്ങനെ ഉള്‍കൊള്ളുന്നുവെന്നത് പ്രധാനമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ മലബാര്‍ മേഖല നല്‍കിയ പിന്തുണ വലുതാണെന്നു ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ സെമിനാറില്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles