ഡി.എഫ്.ഒ ഓഫീസിലേക്ക് എന്‍.സി.പി മാര്‍ച്ച്

ഡി.എഫ്.ഒ ഓഫീസ്് മാര്‍ച്ച് എന്‍.സി.പി ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു എന്‍.സി.പി നാഷണലിസ്റ്റ് ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍, നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഡി.എഫ്.ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാനന്തവാടി ഡി.എഫ്.ഒയുടെ പകപോക്കല്‍ അവസാനിപ്പിക്കുക, പിരിച്ചു വിട്ട വാച്ചര്‍മാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. എന്‍.സി.പി ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ടോണി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. സി.എം. ശിവരാമന്‍, കെ.വി. റെനില്‍, കെ.വി. പ്രേമാനന്ദന്‍, പി.എ. ജോണ്‍സണ്‍, കമറുദീന്‍ കാജ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles