നീന്തല്‍ പരിശോധനയും സര്‍ട്ടിഫിക്കറ്റ് വിതരണവും

കല്‍പറ്റ: ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി കോഴ്‌സിന് നീന്തലിലെ വൈയ്‌റ്റേജ് മാര്‍ക്ക് ലഭിക്കുന്നതിനായി സമര്‍പ്പിക്കേണ്ട നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന നീന്തല്‍ പരിശോധനയും, സര്‍ട്ടിഫിക്കറ്റ് വിതരണവും ജൂണ്‍ 29, 30 തിയതികളിലായി കല്‍പറ്റയിലും, സുല്‍ത്താന്‍ ബത്തേരിയിലും നടക്കും. 29ന് കല്‍പറ്റ വെള്ളാരംകുന്നിന് സമീപമുള്ള ദാറുല്‍ ഫലാഹ് സ്‌കൂളിന് സമീപത്തെ സ്വിമ്മിംഗ് പൂളില്‍ വെച്ചും, 30ന് സുല്‍ത്താന്‍ ബത്തേരി സെന്റ് ജോസഫ് സ്‌കൂളിലെ സ്വിമ്മിംഗ് പൂളില്‍ വെച്ചും നീന്തല്‍ പരിശോധന സംഘടിപ്പിക്കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അതത് ദിവസങ്ങളില്‍ രാവിലെ 9 മണിക്ക് മുന്‍പായി പ്രസ്തുത കേന്ദ്രങ്ങളില്‍ നീന്തല്‍ ഡ്രസ്സ് സഹിതം എത്തണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04936202658.

0Shares

Leave a Reply

Your email address will not be published.

Social profiles