റവന്യൂവകുപ്പിലെ കൂട്ടസ്ഥലം മാറ്റത്തില്‍ പ്രതിഷേധം

കല്‍പറ്റ: റവന്യൂ വകുപ്പില്‍ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധം പുകയുന്നു. ജില്ലയില്‍ 38 വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരെയാണ് ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയതോടെയാണ് ജീവനക്കാര്‍ പ്രതിഷേധവുമായെത്തിയത്. സ്ഥലം മാറ്റം അനവസരത്തിലാണെന്നാണ് ജീവനക്കാര്‍ക്കിടയില്‍ ആക്ഷേപം. സര്‍ക്കാര്‍ പ്രഖാപിച്ച പൊതു ഉത്തരവിലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലയിലെ 38 വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ക്ക് സ്ഥലം മാറ്റിയത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ നിയമനവും സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് മാനദന്ധങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ച് നേരത്തേ സര്‍ക്കാര്‍ ഉത്തരവായിരുന്നു. പൊതു സ്ഥലംമാറ്റ ഉത്തരവിലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ലാന്‍ഡ് റവന്യൂ വകുപ്പിലെ ജീവനക്കാരുടെ സ്ഥലം മാറ്റങ്ങള്‍ക്ക് മാനദണ്ഡം നിശ്ചയിച്ചു കൊണ്ട് ലാന്‍ഡ് റവന്യൂ കമ്മീഷര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഉത്തരവിലെ മാനദണ്ഡങ്ങളില്‍ ചില ഭേദഗതികള്‍ കൂടി വരുത്തിയാണ് ജീവനക്കാരെ സ്ഥലം മാറ്റിയത്. സ്ഥലം മാറ്റം ലഭിച്ചവരുടെ ജോലി ക്രമീകരണം നടത്തി ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ ജീവനകാരെ ഉടന്‍ വിടുതല്‍ നല്‍കി ജോലിയില്‍ പ്രവേശിച്ചു എന്നുള്ള വിവരം മേല്‍ കാര്യാലയത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു. ഡെപ്യൂട്ടി കലക്ടര്‍ക്ക് വേണ്ടി എ.ഡി.എം-എന്‍.ഐ.ഷാജു ഒപ്പിട്ട ഉത്തരവ് 24നാണ് ഇറങ്ങിയത്.

0Shares

Leave a Reply

Your email address will not be published.

Social profiles