പണിമുടക്ക് ബന്ദാക്കുന്ന രാഷ്ടീയ നിലപാട് കാടത്തം-വ്യാപാരി വ്യവസായി ഏകോപന സമിതി

കല്‍പറ്റ-ട്രേഡ് യൂനിയനുകള്‍ 28, 29 തീയതികളില്‍ ദേശീയ പണിമുടക്ക് എന്ന പേരില്‍ നടത്തുന്ന സമരം കാലഹരണപ്പെട്ടതും കാടത്തവുമാണെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി വിമര്‍ശിച്ചു.
രാജ്യത്ത് സമരം ചെയ്യാനും പണിമുടക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ വലിയ പ്രചാരണം നല്‍കി പണിമുടക്ക് കേരള ബന്ദാക്കി മാറ്റാനാണ് യൂനിയനുകള്‍ ശ്രമിക്കുന്നത്. കേരളത്തില്‍ നിസാര കാര്യത്തിനുപോലുംഹാര്‍ത്താല്‍ പ്രഖ്യപിക്കുന്ന രാഷ്ടീയ പാര്‍ട്ടികളുടെ നിലപാടിനെ കോടതി ഇടപെട്ട് നിയന്ത്രിച്ചതുമുതലാണ് ‘പണിമുടക്ക് ബന്ദിനു’ രൂപം നല്‍കിയത്.
ഹര്‍ത്താലിന് നിയന്ത്രണം വന്നതിനുശേഷം സംസ്ഥാന ജീവനക്കാരും അധ്യാപകരും ട്രേഡ് യൂനിയനുകളും ചേര്‍ന്നു ദേശീയ പണിമുടക്ക് എന്ന പേരില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.
ചെറുകിട വ്യാപാരികള്‍, കാര്‍ഷകത്തൊഴിലാളികള്‍, ഒട്ടോ-ടാക്‌സി തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, ബസ് തൊഴിലാളികള്‍ തുടങ്ങി അന്നത്തെ അന്നത്തിന് തൊഴിലെടുക്കുന്നവരുടെ ഉപജീവനം മുടക്കുന്ന ദേശീയ പണിമുടക്ക് സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ വേതനം പറ്റുന്നവര്‍ക്കും ജനപ്രതിനിധികള്‍ക്കും
വെറുതെ വീട്ടില്‍ ഇരുന്ന് വേതനം വാങ്ങാനുള്ള അവസരമാണ് ഒരുക്കുന്നത്. സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരുടെ എജന്റുമാരായി രാഷ്ടീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണം. അവകാശങ്ങള്‍ക്കുവേണ്ടി ട്രേഡ് യൂനിയന്‍ അംഗങ്ങള്‍ നടത്തുന്ന സമരത്തില്‍ മറ്റുള്ളവരും പങ്കുചേരണമെന്ന് ശഠിക്കുന്നത് ശരിയല്ല. ജനങ്ങളെ സമ്മര്‍ദത്തിലാക്കി ഒരു വിഭാഗത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി ഇരയാക്കുന്ന പ്രാകൃതമായ ഈത്തരം സമര മര്‍ഗ്ഗങ്ങളില്‍ നിന്ന് രാഷ്ടിയ പാര്‍ട്ടികള്‍ പിന്‍മാറണം. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും തുടര്‍ച്ചായ കോവിഡ് പ്രതിസന്ധികളിലും തകര്‍ന്ന് അതീജീവനത്തിനു പൊരുതുന്ന ചെറുകിട വ്യാപാരികള്‍, കാര്‍ഷകത്തൊഴിലാളികള്‍, പിടികത്തൊഴിലാളികള്‍ തുടങ്ങിയവരെ പണിമുടക്കില്‍നിന്നു ഒഴിവാക്കണമെന്നു യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.കെ.വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ഒ.വി.വര്‍ഗീസ്, ഇ.ഹൈദ്രു, കെ.ഉസ്മാന്‍, ജോജിന്‍ ടി. ജോയ്, സി.രവിന്ദ്രന്‍, പി.വൈ. മത്തായി, കൊട്ടരം അഷറഫ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles