നീലഗിരി കോളേജില്‍ മെഗാ ജോബ് ഫെയര്‍ 25ന്

ബത്തേരി-താളൂര്‍ നീലഗിരി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഹാപ്പിനസ് ഫെസ്റ്റിവലിനോടനുബന്ധിച്ച് മാര്‍ച്ച് 25നു മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. സ്വദേശത്തും വിദേശത്തുമുള്ള പ്രമുഖ കമ്പനികള്‍ റിക്രൂട്ട്‌മെന്റിനെത്തുന്ന മേളയില്‍, തൊഴില്‍ ആഗ്രഹിക്കുന്ന 20-40 പ്രായക്കാര്‍ക്കു പങ്കെടുക്കാം. വിദേശത്തുനിന്ന് അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്, പെര്‍ഫക്‌സ് ഗ്രൂപ്പ്, വാദി നഹ്ല ഗ്രൂപ്പ് തുടങ്ങിയവയും രാജ്യത്തിനകത്തുനിന്നു മണിപ്പാല്‍ ഹോസ്പിറ്റല്‍സ്, മലബാര്‍ ഗോള്‍ഡ്, ഭീമ ഗോള്‍ഡ്, ഓള്‍ സെക്, ഫൊണിക്‌സ് ഗ്രൂപ്പ്, ഹിന്ദുജ ഗ്ലോബല്‍, ആശിര്‍വാദ് ഗ്രൂപ്പ്, ബിഗ് മാര്‍ക്കറ്റ്, എഡ്യൂക്കേഷണല്‍ ഗ്രൂപ്‌സ്, കൈസ് തുടങ്ങിയവും റിക്രൂട്ട്‌മെന്റ് നടത്തും.
ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഹയര്‍ സെക്കണ്ടറി യോഗ്യത മതിയാകും. മറ്റു മേഖലകളില്‍ ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത്. സെയില്‍സ്, അക്കൗണ്ടന്റ്, സൂപ്രവൈസര്‍, മാനേജര്‍, ഐ.ടി അഡ്മിന്‍, പ്രോഗ്രാമിംഗ്, ഡവലപ്പര്‍, നെറ്റ്വര്‍ക്കിംഗ്, ഐ.ടി സപ്പോര്‍ട്ട് വര്‍ക്ക്, ടീച്ചിംഗ്, ഫ്രണ്ട് ഓഫീസ്, അഡ്മിനിസ്ട്രേറ്റീവ് തസ്തികകള്‍, ഗ്രൗണ്ട് സ്റ്റാഫ്, ബി.പി.ഒ തുടങ്ങി തസ്തികകളില്‍ തൊഴില്‍ അവസരം ഉണ്ട്. 50 ശതമാനം സീറ്റുകള്‍ നീലഗിരി കോളേജില്‍ പഠിച്ചവര്‍ക്കായിരിക്കും. വിശദവിവരത്തിനു 09488186999, 08089788683 എന്നീ നമ്പരുകളില്‍ വിളിക്കാം.

Leave a Reply

Your email address will not be published.

Social profiles