ടി.സിദ്ദീഖ് എം.എല്‍.എയുടെ ഗണ്‍മാനു സസ്‌പെന്‍ഷന്‍

കല്‍പറ്റ:ടി.സിദ്ദീഖ് എം.എല്‍.എയുടെ സുരക്ഷാചുമതലയുള്ള സിവില്‍ പോലീസ് ഓഫീസര്‍ കെ.വി.സ്മിബിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. രാഹുല്‍ഗാന്ധി എം.പിയുടെ കാര്യാലയത്തില്‍ നടന്ന എസ്.എഫ്.ഐ അക്രമവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥനു നിരക്കാത്ത വിധത്തില്‍ പ്രവര്‍ത്തിച്ചതായി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. എം.പി ഓഫീസ് അക്രമത്തിനു പിന്നാലെ ഉണ്ടായ സംഘര്‍ഷത്തിനിടെ സ്മിബിന്‍ പോലീസുകാരനെ തള്ളിമാറ്റകുയും ലാത്തി പിടിച്ചുവാങ്ങുകയും മറ്റൊരു സി.പി.ഒയുടെ യൂണിഫോമില്‍ കടന്നുപിടിക്കുകയും ചെയ്തതായി സേനാംഗങ്ങളില്‍നിന്നു പരാതി ഉയര്‍ന്നിരുന്നു. സ്മിബിനെതിരായ അന്വേഷണത്തിനു സൈബര്‍ ക്രൈം സ്റ്റേഷന്‍ ഹൗസ് ഓഫീസറെ ചുമതലപ്പെടുത്തി.
അതിനിടെ, ശനിയാഴ്ചത്തെ യു.ഡി.എഫ് റാലിക്കിടെ ദേശാഭിമാനി ജില്ലാ ബ്യൂറോയ്ക്കു നേരേ കല്ലെറിയുകയും ജീവനക്കാരെ അസഭ്യം വിളിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്തംഗം ജഷീര്‍ പള്ളിവയല്‍ എന്നിവരെയും കണ്ടാലറിയാവുന്ന മറ്റു 50ല്‍ അധികം ആളുകളെയും പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തു. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസ്. എം.പി ഓഫീസ് അക്രമവുമായി ബന്ധപ്പെട്ടു ഇതിനകം 29 എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു.

0Shares

Leave a Reply

Your email address will not be published.

Social profiles