മഹാചണ്ഡികായാഗം: സ്വാഗതസംഘമായി

മുട്ടില്‍: ശ്രീ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കരുമന്‍ ക്ഷേത്രത്തില്‍ ഓഗസ്റ്റ് എട്ട്, ഒമ്പത് തീയതികളില്‍ നടത്തുന്ന മഹാചണ്ഡികായാഗത്തിന്റെ വിജയകരമായ നടത്തിപ്പിന് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
രക്ഷാധികാരികളായി പി.ടി.ഗോപാലക്കുറുപ്പ്, കെ.വല്‍സല ധരണീന്ദ്രന്‍, ബി.സുവര്‍ണ എന്നിവരേയും ചെയര്‍മാനായി എം.പി.അശോക് കുമാര്‍, വൈസ് ചെയര്‍മാന്‍മാരായി കെ.ഇ.പ്രകാശ്, രാംദാസ് കളത്തില്‍, ജനറല്‍ കണ്‍വീനറായി കെ.ചാമിക്കുട്ടി, ട്രഷററായി പി.ഹരിഗോവിന്ദന്‍ എന്നിവരേയും തെരഞ്ഞെടുത്തു.
യോഗത്തില്‍ വി.കെ.ഗോപിദാസ്, കെ.വല്‍സരാജ്, കെ.നാണു, വി.കെ.പ്രമോദ്, കെ.ശ്യാംദാസ്, കെ.സുന്ദര്‍രാജ് എന്നിവര്‍ സംസാരിച്ചു.ചണ്ഡികായാഗം പൂജകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് 6282123586 എന്ന നമ്പറില്‍ ബന്ധപ്പെടാം.

0Shares

Leave a Reply

Your email address will not be published.

Social profiles