എ.കെ.സി.എ പുല്‍പള്ളി മേഖലാ സമ്മേളനം

ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ (എ.കെ.സി.എ.) പുല്‍പ്പള്ളി മേഖലാ സമ്മേളനം ജില്ലാ പ്രസിഡണ്ട് സി. എന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

പുല്‍പള്ളി: ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ (എ.കെ.സി.എ.) പുല്‍പ്പള്ളി മേഖലാ സമ്മേളനം ജില്ലാ പ്രസിഡണ്ട് സി. എന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ ഭാരവാഹികളായി ജിസ്‌മോന്‍ സൈമണ്‍ (പ്രസി:), ജോബി ജോണ്‍ (സെക്ര:), രഘു (വൈസ്. പ്രസി:), ജോയി കെ.വി (ജോയിന്‍ സെക്ര:), ജോസ് ഇല്ലിക്കല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.സി ജയന്‍, ട്രഷറര്‍ ഹാജ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സമ്മേളനവും കുടുംബസംഗമവും ജൂലൈ 25ന് കല്‍പ്പറ്റയില്‍ നടത്താന്‍ തീരുമാനിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles