സെക്യൂരിറ്റി ഗാര്‍ഡിന്റെ സസ്പെന്‍ഷന്‍:
ആസൂത്രിതമായ ആക്രമണം മറച്ചുപിടിക്കാനെന്ന് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ

കല്‍പറ്റ: പേഴ്സണല്‍ സെക്യൂരിറ്റി ഗാര്‍ഡ് സ്മിബിനെ സസ്പെന്റ് ചെയ്തത് എസ്.എഫ്.ഐ നടത്തിയ ആസൂത്രിതമായ ആക്രമണങ്ങളും, അരാജകത്വവും, ഗുണ്ടായിസവും മറച്ചുപിടിക്കാനാണെന്ന് അഡ്വ. ടി സിദ്ദീഖ് എം.എല്‍.എ സംഭവം. കൈനാട്ടിയിലെ രാഹുല്‍ഗാന്ധിയുടെ ഓഫീസ് പരിസരത്ത് തന്നെയും കാത്തുനില്‍ക്കുന്ന സമയത്ത്, എം.പി ഓഫീസ് ആക്രമണത്തില്‍ പ്രധിഷേധിച്ച യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ഏകപക്ഷീയമായ ലാത്തിചാര്‍ജ്ജ് നടത്തുകയുണ്ടായി. അതില്‍ കല്‍പ്പറ്റ മുന്‍മണ്ഡലം പ്രസിഡന്റ് കെ.കെ രാജേന്ദ്രനെ ക്രൂരമായി മര്‍ദ്ദിക്കുന്ന പൊലീസിനോട് അദ്ദേഹത്തിന് സുഖമില്ല, അടിക്കരുതെന്ന് സ്മിബിന്‍ അപേക്ഷിച്ചതാണ് പൊലീസിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാക്കി സസ്പെന്റ് ചെയ്തത്. രാജേന്ദ്രന് കോവിഡ് ബാധിച്ച് ഗുരുതരമാവുകയും മരണത്തെ മുഖാമുഖം കണ്ട് രക്ഷപ്പെട്ട വ്യക്തിയുമാണ്. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ദിവസങ്ങളോളം അദ്ദേഹം ഐ.സി.യുവിലായിരുന്നു. ഇപ്പോഴും കൊവിഡാനന്തര പ്രയാസങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നയാളാണെന്ന് നേരിട്ടറിയുന്നതിനാല്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തുന്നതിനിടെ അദ്ദേഹം സുഖമില്ലാത്തയാളാണ് അടിക്കരുതെന്ന് പറഞ്ഞതാണ് പൊലീസിനെ കയ്യേറ്റം ചെയ്തുവെന്നാക്കിയിരിക്കുന്നത്. സ്മിബിന്‍ അക്രമിക്കുന്ന ഒരു വീഡിയോ പോലും പൊലീസിനോ മറ്റാര്‍ക്കോ ഇതുവരെ ഹാജരാക്കാന്‍ പറ്റിയിട്ടില്ല. അടിക്കരുതെന്ന് പറയുന്നത് കയ്യേറ്റമായി ചിത്രീകരിച്ച് നടത്തിയ സസ്പെന്‍ഷനെ നിയമപരമായി നേരിടും. അക്രമികള്‍ക്ക് സംരക്ഷണവും സമാധനകാംക്ഷികള്‍ക്ക് പീഡനവുമെന്ന കമ്മ്യൂണിറ്റ് സിദ്ധാന്തം അടിച്ചേര്‍പ്പിക്കാനുള്ള നീക്കത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും സിദ്ദീഖ് പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles