എ.സി. ഷണ്മുഖദാസ് അനുസ്മരണം

കല്‍പ്പറ്റയില്‍ എ.സി. ഷണ്‍മുഖദാസിന്റെ ചിത്രത്തില്‍ എന്‍സിപി സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമന്‍ പുഷ്പാര്‍ച്ചന നടത്തുന്നു.

കല്‍പ്പറ്റ: പാര്‍ട്ടി സംസ്ഥാന പ്രസിഡന്റും മന്ത്രിയും ആയിരുന്ന എ.സി ഷണ്‍മുഖദാസിന്റെ ഒമ്പതാം ചരമവാര്‍ഷികം എന്‍സിപി ജില്ലയില്‍ ബ്ലോക്കുതലത്തില്‍ ആചരിച്ചു. ബത്തേരിയില്‍ പ്രസിഡന്റ് എ.കെ. രവി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.ബി. പ്രേമാനന്ദന്‍, ഷിംജിത് എന്‍. പീറ്റര്‍, ജോഷി ജോസഫ്, എം.കെ. ബാലന്‍, സുരേന്ദ്രബാബു, എം.എന്‍. അനന്തന്‍, പി.ജി. അനിരുദ്ധന്‍, വിന്‍സന്റ്, അബു കോളിയാടി എന്നിവര്‍ പ്രസംഗിച്ചു.
മാനന്തവാടിയില്‍ സംസ്ഥാന സെക്രട്ടറി ഡോ.എം.പി. അനില്‍ ഉദ്ഘാടനം ചെയ്തു. ടോണി ജോണ്‍ അധ്യക്ഷത വഹിച്ചു. ബേബി പെരുമ്പില്‍, ഒ.എസ്. ശ്രീജിത്ത്, കമറുദ്ദീന്‍, കെ. ബാലന്‍, ജോണി തിരുനെല്ലി എന്നിവര്‍ പ്രസംഗിച്ചു.
കല്‍പ്പറ്റയില്‍ എ.പി. ഷിബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമന്‍ അനുസ്മരണ പ്രഭാഷണം നടത്തി. വന്ദന ഷാജു, ജോണി കൈതമറ്റം, സുധേഷ് കുമാര്‍, അഡ്വ.ശ്രീകുമാര്‍, സി. മനാഫ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles