എല്‍.ഡി.എഫ് വയനാട് ജില്ലാ റാലി: കല്‍പറ്റയില്‍ ബുധനാഴ്ച ഉച്ചമുതല്‍ ഗതാഗത നിയന്ത്രണം

കല്‍പറ്റ: ബുധനാഴ്ചത്തെ എല്‍.ഡി.എഫ് ജില്ലാ റാലിയുടെ പശ്ചാത്തലത്തില്‍ നഗരത്തില്‍ ഉച്ചകഴിഞ്ഞു രണ്ട് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നു ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍ അറിയിച്ചു, കോഴിക്കോട് ഭാഗത്തുനിന്ന് ബത്തേരി, മാനന്തവാടി ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ ജനമൈത്രി ജംഗ്ഷനില്‍നിന്നുംബൈപാസ് വഴി പോകണം. ബത്തേരി,...

രാഹുല്‍ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ മാറ്റം

കല്‍പറ്റ:രാഹുല്‍ഗാന്ധി എം.പിയുടെ വയനാട് സന്ദര്‍ശന പരിപാടികളില്‍ മാറ്റം. മുമ്പ് തീരുമാനിച്ചതുപോലെ 30നു അദ്ദേഹം ജില്ലയില്‍ ഉണ്ടാകില്ല. 30ലെ പരിപാടികള്‍ ജൂലൈ ഒന്നിലേക്കു മാറ്റി.വെള്ളിയാഴ്ച രാവിലെ 11.45ന് മാനന്തവാടി ഒണ്ടയങ്ങാടി സെന്റ്മാര്‍ട്ടിന്‍സ് പാരീഷ് ഹാളില്‍ ഫാര്‍മേഴ്‌സ് ബാങ്ക് കെട്ടിടം അദ്ദേഹം ഉദ്ഘാടനം ചെയ്യും....

ടി.സിദ്ദീഖ് എം.എല്‍.എയുടെ ഗണ്‍മാനെതിരേ കേസ്

കല്‍പറ്റ: ടി.സിദ്ദീഖ് എം.എല്‍.എയുടെ ഗണ്‍മാന്‍ സ്മിബിനെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്. രാഹുല്‍ഗാന്ധി എം.പിയുടെ ഓഫീസിലെ എസ്.എഫ്.ഐ അക്രമത്തെത്തുടര്‍ന്നൂണ്ടായ സംഘര്‍ഷത്തിനിടെ പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതടക്കം കുറ്റങ്ങള്‍ക്കാണ് കേസ്. ഐ.പി.സി 142, 143, 146,137, 149 വകുപ്പുകള്‍ പ്രകാരമാണ് കേസ്. സ്മിബിന്‍ നിലവില്‍...

കോറോം ഇബ്രായി ഹാജി നിര്യാതനായി

മാനന്തവാടി: കോറോം കൂട്ടപ്പാറ വള്ളുവശേരി ഇബ്രായി ഹാജി (80) നിര്യാതനായി. ഭാര്യ: പരേതയായ വാഴയില്‍ ആയിഷ ഹജ്ജുമ്മ. മക്കള്‍: ബിയ്യാത്തു, പാത്തു, സഫിയ, സുബൈദ, സമീറ, ജലീല്‍ (സൗദി).മരുമക്കള്‍: മൊയ്തു കുനിങ്ങാരത്ത്, റഷീദ് ആനാണ്ടി, അബ്ദുല്‍ഖാദര്‍ സഖാഫി(പുളിഞ്ഞാല്‍), നിസാര്‍ കാഞ്ഞായി(കെല്ലൂര്‍), റഹ്‌യാനത്ത്...

ട്യൂഷന്‍ ടീച്ചര്‍ നിയമനം

മാനന്തവാടി: മാനന്തവാടി പഴശ്ശി ബാലമന്ദിരത്തില്‍ ട്യൂഷന്‍ ടീച്ചറെ ആവശ്യമുണ്ട്. ടി.ടി.സി , ബി.എഡ് യോഗ്യതയുള്ള, ബാലമന്ദിരത്തില്‍ താമസിച്ച് പഠിപ്പിക്കാന്‍ സാധിക്കുന്നവര്‍ക്കു 8606401926 എന്ന വാട്‌സാപ്പ് നമ്പറിലോ pazhassibalamandiram@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ അപേക്ഷിക്കാം.

പരിസ്ഥിതി ലോല മേഖല: മാനന്തവാടി രൂപത റാലിയും ധര്‍ണയും നടത്തി

മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ നടത്തിയ റാലി. മാനന്തവാടി: മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ നഗരത്തില്‍ റാലിയും ഡി.എഫ്.ഒയുടെ കാര്യാലയ പരിസരത്തു ധര്‍ണയും നടത്തി. സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി ലോല മേഖലയില്‍ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തരുതെന്നു ആവശ്യപ്പെട്ടായിരുന്നു പരിപാടി. പോസ്റ്റ് ഓഫീസ് പരിസരത്ത്...

ഗ്രന്ഥശാലകള്‍ നവോത്ഥാനത്തിന്റെ ചാലകശക്തികള്‍-കവി വീരാന്‍കുട്ടി

അഞ്ചുകുന്നില്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സര്‍ഗസംവാദം കവി വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു. മാനന്തവാടി: കേരളീയ നവോത്ഥാനത്തിന്റെ ചാലകശക്തികളായി വര്‍ത്തിച്ചത് ഗ്രാമീണ ഗ്രന്ഥശാലകളാണെന്ന് കവിയും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ വീരാന്‍കുട്ടി. വായന പക്ഷാചരണത്തിന്റെ ഭാഗമായി കേന്ദ്ര സാഹിത്യ...

പ്ലാസ്റ്റിക്ക് നിരോധനം: വ്യക്തത വരുത്തണമന്നു വ്യാപാരി യൂത്ത് വിംഗ്

കല്‍പ്പറ്റ: ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കുന്ന പ്ലാസ്റ്റിക്ക് നിരോധനത്തില്‍ വ്യക്തത വരുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിരോധനത്തില്‍ ഉള്‍പ്പെടുന്ന പ്ലാസ്റ്റിക്ക് കവറുകള്‍, മറ്റുല്‍ല്‍പന്നങ്ങള്‍ ഏതൊക്കെയെന്ന് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും തിട്ടമില്ല. മാര്‍ഗനിര്‍ദേശങ്ങളും പ്രാധാന്യവും പൊതുജനത്തെ...

എ.സി. ഷണ്മുഖദാസ് അനുസ്മരണം

കല്‍പ്പറ്റയില്‍ എ.സി. ഷണ്‍മുഖദാസിന്റെ ചിത്രത്തില്‍ എന്‍സിപി സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമന്‍ പുഷ്പാര്‍ച്ചന നടത്തുന്നു. കല്‍പ്പറ്റ: പാര്‍ട്ടി സംസ്ഥാന പ്രസിഡന്റും മന്ത്രിയും ആയിരുന്ന എ.സി ഷണ്‍മുഖദാസിന്റെ ഒമ്പതാം ചരമവാര്‍ഷികം എന്‍സിപി ജില്ലയില്‍ ബ്ലോക്കുതലത്തില്‍ ആചരിച്ചു. ബത്തേരിയില്‍ പ്രസിഡന്റ് എ.കെ. രവി അധ്യക്ഷത...

പരിസ്ഥിതി ലോല മേഖല: പൊഴുതന പഞ്ചായത്ത് പ്രമേയം പാസാക്കി

വൈത്തിരി: പരിസ്ഥിതി ലോല മേഖലയില്‍നിന്നു ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണമായും ഒവിവാക്കണമെന്ന പ്രമേയം പൊഴുതന പഞ്ചായത്ത് ഭരണ സമിതി പാസാക്കി. നിലവിലെ നിയന്ത്രണങ്ങളില്‍ പലതും ജില്ലയ്ക്കു ദോഷം ചെയ്യുന്നതാണ്. ഇതിനിടെയാണ് സംരക്ഷിത വനങ്ങള്‍ക്കുചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി...
Social profiles