ഗ്രന്ഥശാലകള്‍ നവോത്ഥാനത്തിന്റെ ചാലകശക്തികള്‍-കവി വീരാന്‍കുട്ടി

അഞ്ചുകുന്നില്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സര്‍ഗസംവാദം കവി വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: കേരളീയ നവോത്ഥാനത്തിന്റെ ചാലകശക്തികളായി വര്‍ത്തിച്ചത് ഗ്രാമീണ ഗ്രന്ഥശാലകളാണെന്ന് കവിയും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ വീരാന്‍കുട്ടി. വായന പക്ഷാചരണത്തിന്റെ ഭാഗമായി കേന്ദ്ര സാഹിത്യ അക്കാദമിയും അഞ്ചുകുന്ന് പൊതുജന ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിച്ച സര്‍ഗസംവാദവും കവിയരങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായിച്ചുവളര്‍ന്ന സമൂഹം പ്രസരിപ്പിച്ച വെളിച്ചമാണ് കേരളത്തില്‍ നിലനില്‍ക്കുന്ന മാനവിക ബോധത്തിന്റെയും സാംസ്‌കാരിക ഉന്നമനത്തിന്റെയും അടിസ്ഥാനമെന്നു വീരാന്‍കുട്ടി പറഞ്ഞു.
മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.ടി.സുഗതന്‍ അധ്യക്ഷത വഹിച്ചു. ഡോ.ബാവ കെ.പാലുകുന്ന് ആമുഖഭാഷണം നടത്തി. എഴുത്തുകാരന്‍ ഷാജി പുല്‍പള്ളി, ജിത്തു തമ്പുരാന്‍, ഡോ.കെ.ഐ.ജയശങ്കര്‍, പി.കെ.ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കവിയരങ്ങില്‍ സാദിര്‍ തലപ്പുഴ, സ്റ്റെല്ല മാത്യു, പി.സി.മജീദ്, അനില്‍ കുറ്റിച്ചിറ, റോയ്‌സണ്‍ പിലാക്കാവ്, ശശി വെള്ളമുണ്ട, കെ.കെ.മൊയ്തീന്‍ കോയ, കെ.അഹ്‌സന, ഷീമ മഞ്ചാന്‍, ആയിഷ മാനന്തവാടി, പ്രജിഷ ജയരാജ്, റിഷ നസ്രീന്‍ എന്നിവര്‍ പങ്കെടുത്തു. ഗ്രന്ഥാലയം പ്രസിഡന്റ് കെ.വി.സുരേന്ദ്രന്‍ സ്വാഗതവും സെക്രട്ടറി വി.ശാന്ത നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles