പ്ലാസ്റ്റിക്ക് നിരോധനം: വ്യക്തത വരുത്തണമന്നു വ്യാപാരി യൂത്ത് വിംഗ്

കല്‍പ്പറ്റ: ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കുന്ന പ്ലാസ്റ്റിക്ക് നിരോധനത്തില്‍ വ്യക്തത വരുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിരോധനത്തില്‍ ഉള്‍പ്പെടുന്ന പ്ലാസ്റ്റിക്ക് കവറുകള്‍, മറ്റുല്‍ല്‍പന്നങ്ങള്‍ ഏതൊക്കെയെന്ന് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും തിട്ടമില്ല. മാര്‍ഗനിര്‍ദേശങ്ങളും പ്രാധാന്യവും പൊതുജനത്തെ ബോധ്യപ്പെടുത്തി നിരോധനം നടപ്പിലാക്കണം. വ്യക്തത വരുത്താതെ കടകള്‍ പരിശോധിക്കുന്നതിനും പിഴ ഈടാക്കുന്നതിനും മുതിര്‍ന്നാല്‍ ശക്തമായി നേരിടുമെന്നു യോഗം മുന്നറിയിപ്പു നല്‍കി. സംസ്ഥാന പ്രസിഡന്റ് ജോജിന്‍ ടി. ജോയി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുഞ്ഞിമോന്‍ കാഞ്ചന അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം നൗഷാദ് കരിമ്പനക്കല്‍, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് സന്തോഷ് എക്‌സല്‍, ജനറല്‍ സെക്രടറി സി. റഷീദ്, ട്രഷറര്‍ ഉണ്ണി കാമിയോ, എം.കെ. മുനിര്‍, നൗഷാദ് മിന്നാരം, ബാബു രാജേഷ്, കെ.എ. റെജിലാസ്, സുദീപ്, റഫീഖ് ഗ്രാന്റ്, യൂനുസ് പൂമ്പാറ്റ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles