ബംഗളൂരു സ്വിഫ്റ്റ് നഞ്ചന്‍ഗോഡില്‍ മറഞ്ഞു; നിരവധി യാത്രക്കാര്‍ക്കു പരിക്ക്

കല്‍പറ്റ:കോട്ടയം-ബംഗളൂരു കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് കര്‍ണാടകയിലെ നഞ്ചന്‍ഗോഡിനു സമീപം മറിഞ്ഞു. റോഡ് ഡിവൈഡറില്‍ ഇടിച്ചാണ് ബസ് മറിഞ്ഞത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. രണ്ടു സ്ത്രീകളടക്കം അഞ്ച് യാത്രക്കാര്‍ക്കു കാര്യമായ പരിക്കുള്ളതായാണ് പ്രാഥമിക വിവരം. ഇവരെ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 37 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles