സ്വതന്ത്ര കര്‍ഷക സംഘം കലക്ടറേറ്റ് മാര്‍ച്ച് നടത്തി

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അവഗണനക്കെതിരെ സ്വതന്ത്ര കര്‍ഷക സംഘം നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.പി.എ.കരീം ഉല്‍ഘാടനം ചെയ്യുന്നു

കല്‍പറ്റ: പരിസ്ഥിതിതി ലോല മേഖല ദൂരപരിധി ഒരു കി.മീ. വരെയാവാമെന്ന ഒന്നാം പിണറായി സര്‍ക്കാര്‍ 2019 ഒക്ടോബറിലെടുത്ത മന്ത്രിസഭാ തീരുമാനം കര്‍ഷകരുള്‍പ്പെടെയുള്ള ജനവിഭാഗത്തിന്റെ തലക്കു മുകളില്‍ തൂങ്ങുന്ന വാളായി മാറിയിരിക്കയാണെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.പി.എ.കരീം പ്രസ്താവിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അവഗണനക്കെതിരെ സ്വതന്ത്ര കര്‍ഷക സംഘം നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി നടത്തിയ ആപല്‍ക്കരമായ വിധിക്ക് പിണറായി മന്ത്രിസഭയുടെ തീരുമാനം ഏറെ സ്വാധീനിച്ചിട്ടുണ്ട്. സര്‍ക്കാറിന് പറ്റിയ അബദ്ധം മറ്റുളളവരുടെ പേരില്‍ ചാര്‍ത്തി മുഖം രക്ഷിക്കാനാണ് ഇടത് പക്ഷം ശ്രമിക്കുന്നത്. വനമേഖലയോട് ചേര്‍ന്ന് കാലങ്ങളായി ജീവിച്ചു പോരുന്നവരെ വഴിയാധാരമാക്കുന്ന സുപ്രീം കോടതി വിധിയുടെ ഭീഷണി ഒഴിയുന്നതു വരെ മുസ്്‌ലിം ലീഗ് വിശ്രമമില്ലാത്ത പോരാട്ടം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണത്തിന് ആരും എതിരല്ല. അത് ജനങ്ങളുടെ ജീവനും സ്വത്തിനും നേരെയുള്ള കടന്നാക്രമണമായി മാറരുതെന്നും അദ്ദേഹം പറഞ്ഞു. 2019 ഒക്ടോബര്‍ 23 ലെ മന്ത്രിസഭാ തീരുമാനത്തിന്റെ കോപ്പി കത്തിച്ചു. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍. ഖാലിദ് രാജ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വി. അസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ.അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞു. പൊരളോത്ത് അഹമദ് ഹാജി, ഗഫൂര്‍ വെണ്ണിയോട്, എം. അന്ത്രു ഹാജി, സി.മുഹമ്മദ്, സി. കെ.അബൂബക്കര്‍ ഹാജി, അലവി വടക്കേതില്‍, പി.കുഞ്ഞുട്ടി പ്രസംഗിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അവഗണനക്കെതിരെ സ്വതന്ത്ര കര്‍ഷക സംഘം നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.പി.എ.കരീം ഉല്‍ഘാടനം ചെയ്യുന്നു

0Shares

Leave a Reply

Your email address will not be published.

Social profiles