പ്രകൃതിവിരുദ്ധ പീഡനം: വയോധികനു 15 വര്‍ഷം തടവും പിഴയും

കല്‍പ്പറ്റ: പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ വയോധികനു 15 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടത്തറ സ്വദേശി കെ.ജോസഫിനെയാണ്(64) അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എം.വി. രാജകുമാര ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം അധികം തടവ് അനുഭവിക്കണം. 2018ലാണ് കേസിനു ആസ്പദമായ സംഭവം. ബുദ്ധിവികാസം കുറഞ്ഞ ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്നായിരുന്നു കേസ്. അന്നത്തെ കമ്പളക്കാട് സിഐ എം.വി. പളനിയാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles