പരിസ്ഥിതി ലോല മേഖല: കേരള കോണ്‍ഗ്രസ്(ജേക്കബ്)ഗവര്‍ണര്‍ക്കു നിവേദനം നല്‍കി

കേരള കോണ്‍ഗ്രസ്(ജേക്കബ്) ലീഡര്‍ അനുപ് ജേക്കബ് എംഎല്‍എ രാജ്ഭവനില്‍ ഗവര്‍ണക്ക് നിവേദനം നല്‍കുന്നു. പാര്‍ട്ടി ചെയര്‍മാന്‍ വാക്കനാട് രാധാകൃഷ്ണന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ എം.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ സമീപം.

തിരുവനന്തപുരം: ജനവാസമുള്ള പ്രദേശങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി ലോല മേഖല നിര്‍ണയിക്കുന്നതിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്തുന്നതിനു കേരള കോണ്‍ഗ്രസ്(ജേക്കബ്) നേതാക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നിവദേനം നല്‍കി. പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എം.എല്‍.എ, ചെയര്‍മാന്‍ വാക്കനാട് രാധാകൃഷ്ണന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ എം.സി.സെബാസ്റ്റ്യന്‍ എന്നിവരാണ് ഗവര്‍ണറെ രാജ്ഭവനില്‍ സന്ദര്‍ശിച്ച് നിവേദനം നല്‍കിയത്. കര്‍ഷകര്‍ക്കെതിരായ സര്‍ഫാസി, ജപ്തി നടപടികള്‍ നിര്‍ത്തിവയ്പ്പിക്കുന്നിനു ഇടപെടണമെന്ന ആവശ്യവും അടങ്ങുന്നതായിരുന്നു നിവേദനം.
പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പട്ട സുപ്രീം കോടതി വിധി സംസ്ഥാനത്ത് ഇടുക്കി, വയനാട് ഉള്‍പ്പടെ ജില്ലകളിലെ പതിനായിരക്കണക്കിനു കുടുംബങ്ങളെ ആശങ്കയിലാക്കിയെന്നു നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വിഷയം അടിയന്തര ഇടപെടലിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നു നിവേദകസംഘത്തിനു ഗവര്‍ണര്‍ ഉറപ്പുനല്‍കി. സര്‍ഫാസി, ജപ്തി വിഷയത്തില്‍ പ്രത്യേകം നിവേദനം നല്‍കാനും ഗവര്‍ണര്‍ നിര്‍ദേശിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles