ഖാദി ബക്രീദ് മേള ആരംഭിച്ചു

കല്‍പ്പറ്റ ഗ്രാമസൗഭാഗ്യയില്‍ ഖാദി ബക്രീദ് മേള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ പള്ളിത്താഴെ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യയില്‍ ഖാദി ബക്രീദ് മേള ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസര്‍ എം. ആയിഷ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം ഷിബു പോള്‍, ഷോറൂം മാനേജര്‍ പി. ദിലീപ്കുമാര്‍ , കെ.കെ. ബിനു, വി.പി. ജിബിന്‍, ടി. മുഹമ്മദ് ബഷീര്‍, ഒ.കെ. പുഷ്പ, കെ.എം. ബിജി എന്നിവര്‍ പ്രസംഗിച്ചു. നിസാം വള്ളക്കടവ് ആദ്യ വില്‍പന സ്വീകരിച്ചു. എട്ടു വരെയാണ് മേള. 10 മുതല്‍ 30 വരെ ശതമാനം ഗവ. റിബേറ്റ് ലഭ്യമാണ്. പനമരം ഖാദി ഗ്രാമ സൗഭാഗ്യയിലും ഇതേ റിബേറ്റ് ഉണ്ടാകും.

0Shares

Leave a Reply

Your email address will not be published.

Social profiles