ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ഷൈനി

പനമരം: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അഞ്ചുകുന്ന് പാലുകുന്ന് തലപ്പയില്‍ അനില്‍കുമാറിന്റെ ഭാര്യ ഷൈനിയാണ്(50) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. സംസ്‌കാരം ഇന്നു വൈകുന്നേരം പാലുകുന്നിലെ വീട്ടുവളപ്പില്‍. കഴിഞ്ഞ ഞായറാഴ്ച കുന്നമംഗലം മുട്ടാഞ്ചേരിക്കു സമീപം അപകടത്തിലാണ് പരിക്കേറ്റത്. യാത്രയ്ക്കിടെ ബൈക്കില്‍നിന്നു വീഴുകയായിരുന്നു. മുട്ടാഞ്ചേരി പരേതനായ രാഘവന്‍ നായര്‍-സരോജിനിയമ്മ ദമ്പതികളുടെ മകളാണ്.
മക്കള്‍: ദര്‍ശന, ശ്രീകാന്ത്. മരുമകന്‍: പ്രിയേഷ് മേപ്പാടി. സഹോദരങ്ങള്‍: പരേതയായ വിജയലക്ഷ്മി, ഇന്ദിര, പ്രകാശിനി, ഷാജി.

0Shares

Leave a Reply

Your email address will not be published.

Social profiles