കലക്ടറേറ്റ് മാര്‍ച്ച്: രണ്ടായിരം വ്യാപാരികള്‍ പങ്കെടുക്കും

കല്‍പറ്റ: പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കം സംഘടനകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച സേവ് വയനാട് ഫോറത്തിന്റെ നേതൃത്വത്തില്‍ നാലിനു കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. സമരത്തില്‍ 2,000 വ്യാപാരികളെ പങ്കെടുപ്പിക്കാന്‍ കെവിവിഇഎസ് ജില്ലാ സെക്രട്ടറിയറ്റ് തീരുമാനിച്ചു. പ്രസിഡന്റ് കെ.കെ. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഒ.വി. വര്‍ഗീസ്, ട്രഷറര്‍ ഇ. ഹൈദ്രു, കെ. ഉസ്മാന്‍, കെ.ടി. ഇസ്മയില്‍, ഡോ.മാത്യു തോമസ്, നൗഷാദ് കരിമ്പനക്കല്‍, മത്തായി ആതിര, കമ്പ അബ്ദുളള ഹാജി, ജോജിന്‍ ടി. ജോയി, സി.വി. വര്‍ഗീസ്, കെ.കെ. അമ്മദ് ഹാജി, അഷ്‌റഫ് കൊട്ടാരം, പി.വൈ. മത്തായി, അഷ്‌റഫ് ലാന്‍ഡ്മാര്‍ക്ക്, ഷിബി നെല്ലിച്ചുവട്ടില്‍, സി. രവീന്ദ്രന്‍, ശ്രീജ ശിവദാസ്, ഇ.ടി. ബാബു, പി.എം. സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles