പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത പരിഹരിക്കണം: ടി. സിദ്ദീഖ് എംഎല്‍എ

കല്‍പ്പറ്റ: എസ്എസ്എല്‍സി പാസായ കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായി ജില്ലയില്‍ പ്ലസ് വണ്‍ സീറ്റ് ലഭ്യത ഉറപ്പുവരുത്തുന്നതിനു സര്‍ക്കാര്‍ ഇടപെടണമെന്നു ടി. സിദ്ദീഖ് എംഎല്‍എ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തെ ബാധിക്കുന്ന സ്ഥിതിയാണ് ജില്ലയിലുള്ളത്. പത്താംതരം കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും പ്രവേശനം നല്‍കാന്‍മാത്രം പ്ലസ് വണ്‍ സീറ്റുകള്‍ ജില്ലയില്‍ ഇല്ല. ഭൗതിക സാഹചര്യങ്ങളുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ കൂടുതല്‍ കോഴ്‌സുകളും അധികം ബാച്ചുകളും അനുവദിക്കണം. ജനറല്‍, ന്യൂനപക്ഷ, പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍പ്പെടുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും താത്പര്യമുള്ള സ്‌കൂളുകളില്‍ പഠിക്കാന്‍ കഴിയുന്ന വിധത്തില്‍ സീറ്റ് അലോട്ട്‌മെന്റ് നടത്തണം. ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തുന്നത് പ്ലസ് വണ്‍ പ്രവേശന പ്രശ്‌നം ഒരളവോളം പരിഹൃതമാകുന്നതിനു സഹായകമാകുമെന്നും എംഎല്‍എ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles