വയനാട്ടിലെ ഭൂപ്രശ്നം ഘട്ടങ്ങളായി പരിഹരിക്കും-മന്ത്രി കെ.രാജന്‍

വയനാട്ടിലെ ഭൂപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗം.

കല്‍പറ്റ-വയനാട്ടിലെ ഭൂപ്രശ്നങ്ങള്‍ ഘട്ടങ്ങളായി പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ മന്ത്രി അറിയിച്ചതാണിത്. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലാണ് സര്‍ക്കാരിന്റെ മുന്‍ഗണന. പ്രശ്ന പരിഹാരത്തിനു തുടര്‍ച്ചയായ ഇടപെടലാണ് സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടാകുന്നത്. കഴിഞ്ഞ് ഒരു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് വയനാട്ടിലെ ഭൂപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യോഗം ചേരുന്നത്.
അര്‍ഹര്‍ക്കു പട്ടയം നല്‍കുന്നതിനു നടപടികള്‍ സ്വീകരിച്ചു വരികയാണ്. റവന്യൂ വകുപ്പിലേക്ക് ഡീവെസ്റ്റ് ചെയ്യേണ്ട ഭൂമിയാണ് കൂടുതലായി വയനാട്ടിലുള്ളത്. പട്ടയവുമായി ബന്ധപ്പെട്ട നടപടികള്‍ സുതാര്യമാക്കുന്നതിനു പട്ടയം ഡാഷ് ബോര്‍ഡുകള്‍ തയാറാക്കിയിട്ടുണ്ട്. ദൈനംദിന പരിശോധനകളും നടന്നുവരികയാണ്. സാധാരണക്കാര്‍ക്ക് ഭൂമി നല്‍കുക പ്രധാനമായി കണ്ട് ചട്ട ഭേദഗതി ഉള്‍പ്പെടെ കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
വനം മന്ത്രി എ.കെ.ശശീന്ദ്രന്‍, എം.എല്‍.എ മാരായ ഒ.ആര്‍.കേളു, ടി.സിദ്ദീഖ്, ഐ.സി.ബാലകൃഷ്ണന്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കെ.ബിജു, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ.പി.പുകഴേന്തി, ജില്ലാ കലക്ടര്‍ എ.ഗീത, സി.പി.എം സംസ്ഥാന സമിതിയംഗം സി.കെ.ശശീന്ദ്രന്‍, ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, മറ്റു പാര്‍ട്ടി പ്രതിനിധികളായ എം.ഡി.ഇബ്രാഹിം, കെ.ജെ.ദേവസ്യ, ഷാജി ചെറിയാന്‍, പി.എ.കരീം, അബ്രഹാം, പി.അബ്ദുല്‍ സലാം, എ.പി.കുര്യാക്കോസ്, ബെഞ്ചമിന്‍ ഈശോ, കെ.കെ.ഹംസ, കുര്യാക്കോസ് മുള്ളന്‍മട. കെ.പി.ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Social profiles