എസ്.എം.എഫ് വയനാട് ജില്ലാ ഓഫീസ് തുറന്നു

കല്‍പറ്റയില്‍ എസ്.എം.എഫ് വയനാട് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണത്തില്‍ സംസ്ഥാന സെക്രട്ടറി യു. ഷാഫി ഹാജി പ്രസംഗിക്കുന്നു.

കല്‍പറ്റ-സുന്നി മഹല്ല് ഫെഡറേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ഓഫീസ് സമസ്ത ജില്ലാ കാര്യാലയത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തനം തുടങ്ങി. എസ്.വൈ.എസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് സഫ്‌വാന്‍ തങ്ങള്‍ ഏഴിമല ഉദ്ഘാടനം ചെയ്തു. ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ഇതോടനുബന്ധിച്ചു നടത്തി. സമസ്്ത ജില്ലാ പ്രസിഡന്റ് കെ.ടി.ഹംസ മുസ്‌ലിയാര്‍, കേന്ദ്ര മുശാവറ അംഗം വി.മൂസക്കോയ മുസ്‌ലിയാര്‍, കാഞ്ഞായി മമ്മൂട്ടി മുസ്‌ലിയാര്‍, യു.ഷാഫി ഹാജി, റഷീദ് ഫൈസി വെള്ളായിക്കോട്, എ.കെ.ആലിപ്പറമ്പ്, പി.മുജീബ് ഫൈസി, എം.മുഹമ്മദ് ബഷീര്‍, ഇബ്രാഹിം ഫൈസി പേരാല്‍, അബ്ദുല്‍ ലത്തീഫ് വാഫി, പി.ഇബ്രാഹിം ദാരിമി, സി.മൊയ്തീന്‍കുട്ടി, മൊയ്തീന്‍കുട്ടി യമാനി, സി.കുഞ്ഞബ്ദുല്ല, ആര്‍.പി. മുജീബ് തങ്ങള്‍, കാഞ്ഞായി ഉസ്മാന്‍, ഉമര്‍ നിസാമി, കണക്കയില്‍ മുഹമ്മദ് ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു. പി.സി.ഇബ്രാഹിം ഹാജി സ്വാഗതവും ഹാരിസ് ബാഖവി കമ്പളക്കാട് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles