പാലം പണിയിലെ അശാസ്ത്രീയത: വഴിയടഞ്ഞ് യവനാര്‍കുളം കുളത്താട പ്രദേശങ്ങള്‍

മാനന്തവാടി: മാനന്തവാടി വിമലനഗര്‍ – കുളത്താട – വാളാട് – പേരിയ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി മുന്നൊരുക്കം നടത്താതെ മുതിരേരി പാലം പൊളിച്ചത് പ്രദേശത്തുകാര്‍ക്ക് ദുരിതമാവുന്നു. നൂറ് കണക്കിന് വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവരാണ് മഴക്കാലമെത്തിയതോടെ കടുത്ത ദുരിതത്തിലായത്. കാലവര്‍ഷം ശക്തമായതോടെ താല്‍ക്കാലിക്കമായി നിര്‍മ്മിച്ച ചപ്പത്ത് പാലം അപകടസ്ഥിതിയിലായി. മുതിരേരി ഗവ.എല്‍.പി, യു.പി സ്‌കൂളുകള്‍, യവനാര്‍കുളം ബദനി സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന കുട്ടികള്‍ക്ക് സ്‌കുളില്‍ എത്തുവാന്‍ കഴിയത്ത സാഹചര്യമാണ് നിലവിലുള്ളത്. കുളത്താട, യവനാര്‍കുളം, പോരൂര്‍ പ്രദേശങ്ങളില്‍ നിന്നും മാനന്തവാടിയിലെ വിവിധ വിദ്യഭ്യാസ സ്ഥാപനങ്ങളിലും എത്തിപ്പെടുന്നതിന് ഒരു മാര്‍ഗവുമില്ല. കെ.എസ്. ടി.പിയുടെ മേല്‍നേട്ടത്തിലാണ് പണി നടക്കുന്നത്. ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി, തവിഞ്ഞാല്‍ പഞ്ചായത്തിലെ അദിവാസി വിഭാഗത്തിലുള്ളവര്‍ക്ക് വേണ്ടി നടത്തിയ പ്രത്യേക അദാലത്തില്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അടിയന്തര ഇടപെടല്‍ നടത്തി മുതിരേരി പാലത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സബ്ബ് ജഡ്ജ് സി. ഉബൈദ്യള്ള സന്ദര്‍ശനം നടത്തിയിരുന്നു. നിര്‍മ്മാണ കമ്പനികളെ വിളിച്ച് വരുത്തി പ്രശ്‌ന പരിഹാരത്തിന് നിര്‍ദ്ദേശം നല്‍കി ആഴ്ചകള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും ഇതുവരെയുണ്ടായില്ല. അടിയന്തിരമായി ഗതാഗതം പുന:സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അശങ്കയില്ലതെ സ്‌കൂളില്‍ പോകുന്നതിന് സാഹചര്യം ഒരുക്കണമെന്നും സി.പി.ഐ തവിഞ്ഞാല്‍ ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles