പരിസ്ഥിതിലോല മേഖല: സേവ് വയനാട് ഫോറം കലക്ടറേറ്റ് മാര്‍ച്ച് നടത്തി

സേഫ് വയനാട് ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റിലേക്ക് മാര്‍ച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും കരുതല്‍ മേഖല പ്രഖ്യാപിച്ച സുപ്രീം കോടതി ഉത്തരവ് പിന്‍വലിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് അവശ്യപ്പെട്ട് സേഫ് വയനാട് ഫോറത്തിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. വനമേഖലയിലെ കരുതല്‍ മേഖല പിന്‍വലിക്കുക, പരിസ്ഥിതിയുടെ പേരിലുള്ള നിര്‍മ്മാണ നിരോധനം ഒഴിവാക്കുക, ഡബ്ല്യു.സി.എസ്, എല്.എ, പട്ടയ ഭുമിയിലെ നിയന്ത്രണങ്ങള്‍ നീക്കുക,
കാടും നാടും വേര്‍തിരിക്കുക, എന്നീ അവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. മാര്‍ച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.
സേവ് വയനാട് ഫോറം ജില്ലാ ചെയര്‍മാന്‍ കെ.കെ വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ജില്ല കണ്‍വീനര്‍ ജോണി പാറ്റാനി സ്വാഗതം പറഞ്ഞു. ഫാ. ജോസഫ് തോമസ് തേരകം (വീഫാം ഓര്‍ഗനൈസേഷന്‍), സാലു എബ്രഹാം (മാനന്തവാടി രൂപത പി.ആര്‍.ഒ), സൈദ് അലവി (വയനാട് ടൂറിസം അസോസിയേഷന്‍), ലക്ഷ്മണദാസ് കെ, ലിസി ജോസഫ്, രാജേഷ്, സെബാസ്റ്റ്യന്‍ ചക്കാലക്കല്‍, ജോജിന്‍ ടി ജോയ്, ഒ.വി.വര്‍ഗീസ്, ടിബിന്‍ വര്‍ഗീസ്, അഡ്വ. ജോസ് തണ്ണിക്കോടന്‍, സംസാരിച്ചു. വയനാട് ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ മനാഫ് നന്ദി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles