![](https://keralacorrespondent.com/wp-content/uploads/2022/07/wims.jpg)
മേപ്പാടി: ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജിന് ബ്രിട്ടന് ആസ്ഥാനമായ വേള്‍ഡ് ഹജ്ജ് – ഉംറ കെയര്‍ ഫൗണ്ടേഷന്റെ (ഡബ്ല്യു.എച്ച്.യു.സി) അംഗീകാരം ലഭിച്ചു. കോവിഡിന്റെ പ്രാരംഭ കാലം മുതല്‍ ഇപ്പോഴും തുടരുന്ന കോവിഡ് ടെസ്റ്റുകളുടെയും ചികിത്സകളുടെയും ഹെല്‍ത്ത് ചെക്കപ്പുകളുടെയും ഗുണമേന്മയെ അടിസ്ഥാനപ്പെടുത്തിയാണ് അംഗീകാരം. ഇതോടെ രാജ്യാന്തര പുണ്യ യാത്രകള്‍ പോകുമ്പോള്‍ ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങള്‍ നിഷ്കര്‍ഷിക്കുന്ന ടെസ്റ്റുകള്‍, ഹെല്‍ത്ത് ചെക്കപ്പുകള്‍, ചികിത്സകള്‍ എന്നിവ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജിന് നല്കാന് കഴിയും.