ക്ഷീരോദ്പാതന മേഖല: ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സിഐടിയു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ക്ഷീര മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി എം.എന്‍ മുരളി ഉദ്ഘാടനം ചെയ്യുന്നു

മീനങ്ങാടി: കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സിഐടിയു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ക്ഷീര മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ജില്ലാ കണ്‍വെന്‍ഷന്‍ മീനങ്ങാടിയില്‍ നടന്നു. സംസ്ഥാന സെക്രട്ടറി എം.എന്‍ മുരളി ഉദ്ഘാടനം ചെയ്തു. എല്ലാ ജീവനക്കാര്‍ക്കും 750 രൂപ വേദനം നല്‍കുക, മില്‍മയുടെ മാര്‍ജിന്‍ വര്‍ദ്ധിപ്പിക്കുക, ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നീ പ്രമേയങ്ങള്‍ കണ്‍വെന്‍ഷന്‍ അംഗീകരിച്ചു. കോ- ഓപ്പറേറ്റീവ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി.കെ ബാബുരാജ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജില്ലാ സെക്രട്ടറി കെ. സച്ചിദാനന്ദന്‍, രജനി,സുരേഷ്, സംസാരിച്ചു. മഹേഷ് സ്വാഗതവും കൃഷ്ണപ്രകാശ് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles