ആരോപണം അടിസ്ഥാനരഹിതം-സ്‌കൂള്‍ മാനേജ്‌മെന്റ്

കല്‍പറ്റ: വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ അനധികൃതമായി കൂടുതല്‍ ഡിവിഷനുകളും തസ്തികകളും സൃഷ്ടിച്ച് വിദ്യാഭ്യാസ വകുപ്പ് അധികാരികളുടെ സഹായത്തോടെ നിയമനം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മാനേജ്മെന്റ് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. യോഗ്യതയുള്ള വ്യക്തിക്കാണ് സ്‌കൂളില്‍ താത്കാലിക നിയമനം നല്‍കിയത്.
ആറാം പ്രവൃത്തി ദിനമായ ജൂണ്‍ എട്ടിന് വൈകീട്ട് അഞ്ച് വരെയാണ് ‘സമ്പൂര്‍ണ’യില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സമയപരിധി. വെബ്സൈറ്റ് ഹാംഗ് ആയതാണ് മാറ്റങ്ങള്‍ വൈകുന്നതിനു കാരണമായത്. നിയമനമത്തിനായി പുതിയ തസ്തിക മാനേജ്മെന്റ് സൃഷ്ടിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതിലും കൂടുതല്‍ ഡിവിഷനുകള്‍ ഈ വര്‍ഷം വിദ്യാലയത്തില്‍ ഇല്ല. സര്‍ക്കാര്‍ സ്‌കൂളുകളില്‍ യൂനിഫോമും പുസ്തകവും ഭക്ഷണവും വാഹന സൗകര്യവും സൗജന്യമായി നല്‍കുമ്പോള്‍ കുട്ടികളെ വാഗ്ദാനങ്ങള്‍ നല്‍കി എയ്ഡഡ് സ്‌കൂളില്‍ എത്തിക്കുന്നു എന്ന പ്രചാരണം ശരിയല്ലെന്നും അവര്‍ പറഞ്ഞു. മാനേജര്‍ വി.എം.മുരളീധരന്‍, കൗണ്‍സലര്‍ ടി.പി.വിജയന്‍, ജിതിന്‍ രാജ് എന്നിവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles