വെള്ളമുണ്ട എ.യു.പി.എസിലേക്ക് എം.എസ്.എഫ് പ്രതിഷേധ മാര്‍ച്ച് നടത്തി

വെള്ളമുണ്ട എ.യു.പി.എസിലേക്ക് എം.എസ്.എഫ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച്

വെള്ളമുണ്ട: സി.പി.എം ജില്ലാ നേതാവിന്റെ മകനുള്‍പ്പെടെയുള്ളവരെ നിയമിക്കുന്നതിനുവേണ്ടി എന്റോള്‍മെന്റില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ച് വെള്ളമുണ്ട എ.യു.പി സ്‌കൂളിലേക്ക് എം.എസ്.എഫ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ആറാം പ്രവര്‍ത്തി ദിനം ടി.സി നല്‍കാനും വെബ്സൈറ്റ് തുറന്നുനല്‍കാനും സമീപത്തെ ഗവണ്മെന്റ് സ്‌കൂളില്‍ നിന്ന് കുട്ടികളെ മാറ്റിച്ചേര്‍ക്കാനും ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കും സ്‌കൂള്‍ മാനേജ്മെന്റിനും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ നേതൃത്വത്തിനുമെതിരെ നടപടി ഉണ്ടാവണമെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സഫ്വാന്‍ വെള്ളമുണ്ട, ജന.സെക്രട്ടറി പി.എം.റിന്‍ഷാദ്, ടി.നാസര്‍, ഫായിസ് തലക്കല്‍, ഫസല്‍ കമ്പളക്കാട്, അസീസ് വെള്ളമുണ്ട, നാസര്‍ അഞ്ചുകുന്ന്, സിദ്ദിഖ് പീച്ചംകോഡ്, ജബ്ബാര്‍ പുളിഞ്ഞാല്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles