കൈനാട്ടി ആശുപത്രിയില്‍ സായാഹ്ന ഒ.പി തുടങ്ങി

കൈനാട്ടിയിലെ ഗവ. ജനറല്‍ ആശുപത്രിയില്‍ സായാഹ്ന ഒ.പി നഗരസഭാ ചെയര്‍മാന്‍ കേയുംതൊടി മുജീബ് ഉല്‍ഘാടനം ചെയ്യുന്നു

കല്‍പറ്റ: കൈനാട്ടിയിലെ ഗവ. ജനറല്‍ ആശുപത്രിയില്‍ സായാഹ്ന ഒ.പി. ആരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ കേയുംതൊടി മുജീബ് ഉല്‍ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.പി. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. നിലവില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ഇവിടെ ഒ.പി. പ്രവര്‍ത്തിച്ചുവരുന്നത്. അതിനു ശേഷം അത്യാവശ്യമുള്ള രോഗികള്‍ ആശുപത്രിയിലെ കാഷ്വാലിറ്റിയിലാണ് ചികിത്സ തേടിയിരുന്നത്. ഇനി മുതല്‍ വൈകിട്ട് ഏഴര മണി വരെ ആശുപത്രിയില്‍ ഡോക്ടറുടെ സേവനം ലഭ്യമാകും. നഗരസഭയുടെ പദ്ധതി വിഹിതത്തില്‍ നിന്ന് തുക അനുവദിച്ചാണ് ഒ.പി. ആരംഭിച്ചത്. ഡി.പി.എം. സമീഹ സൈതലവി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. ഐസക്ക് ടി ജെ, ജൈനാ ജോയ്, സരോജിനി ഓടമ്പത്ത്, സി.കെ. ശിവരാമന്‍, വാര്‍ഡ് കൗണ്‍സിലര്‍ പുഷ്പ, എച്ച്. എം.സി മെമ്പര്‍മാരായ പി.പി. ആലി, സി.മൊയ്തീന്‍ കുട്ടി സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ മുകുന്ദന്‍ സ്വാഗതവും മുനിസിപ്പല്‍ സെക്രട്ടറി കെ.ജി. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles