ചട്ട വിരുദ്ധ നീക്കങ്ങള്‍; ഡി.ഡി.ഇ വെള്ളമുണ്ട സ്‌കൂളിലെത്തും

മാനന്തവാടി: ആറാം പ്രവൃത്തി ദിനത്തില്‍ വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകന് വേണ്ടി അധിക തസ്തിക സൃഷ്ടിക്കാനായി നടത്തിയെന്ന് ആരോപണമുയര്‍ന്ന ചട്ടവിരുദ്ധ നീക്കങ്ങളെക്കുറിച്ച് നേരിട്ടന്വേഷിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡരക്ടര്‍ അടുത്ത ദിവസം വെള്ളമുണ്ടയിലെത്തും. മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതിന് പിന്നാലെ വിദ്യാര്‍ത്ഥിസംഘടനകള്‍ പ്രക്ഷോഭത്തിലിറങ്ങിയതോടെയാണ് നടപടി. ഇതിന്റെ മുന്നോടിയായി മാനന്തവാടി എ ഇ ഒ എം എം ഗണേഷില്‍ നിന്നും ഇന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും വൈകുന്നേരത്തോടെ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും രാത്രിയില്‍ ടി സി നല്‍കിയ സാഹചര്യം റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ടെന്നാണ് വിവരം.

0Shares

Leave a Reply

Your email address will not be published.

Social profiles