പാല്‍ച്ചുരത്തില്‍ പാറക്കെട്ടുകള്‍ ഇടിഞ്ഞുവീണു

പാല്‍ച്ചുരത്തില്‍ പാറക്കെട്ടുകള്‍ ഇടിഞ്ഞുവീണ നിലയില്‍

തലപ്പുഴ: പാല്‍ച്ചുരത്തില്‍ പാറക്കെട്ടുകള്‍ ഇടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ ചെകുത്താന്‍ തോടിന് സമീപമാണ് വലിയ പാറകളും മണ്ണും വീണ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടത്. ഇന്ന് വൈകീട്ട് മൂന്നോടെയാണ് സംഭവം. കനത്ത മഴയില്‍ മലയുടെ മുകള്‍ഭാഗത്ത് നിന്നും പാറക്കല്ലുകളും മണ്ണും റോഡിലേക്ക് നിരങ്ങിയെത്തുകയായിരുന്നു. കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകത്തിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിലൂടെ തടസം നീക്കി വൈകീട്ട് അഞ്ചോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles