പ്ലേഗ് മുതല്‍ കോവിഡ് വരെ: പ്രകാശനം ചെയ്തു

ഡോ.ബി.ഇക്ബാല്‍ രചിച്ച് മഹാമാരികള്‍ എന്ന പുസ്തകം ഡിഎംഒ – ഡോ.ഒ.സക്കീനക്ക് നല്‍കി, ഡോ.കെ.പി.അരവിന്ദന്‍ പ്രകാശനം ചെയ്യുന്നു

കല്‍പറ്റ: ഡോ.ബി.ഇക്ബാല്‍ രചിച്ച മഹാമാരികള്‍ (പ്ലേഗ് മുതല്‍ കോവിഡ് വരെ) എന്ന പുസ്തകത്തിന്റെ പ്രകാശനം കല്‍പ്പറ്റ എന്‍ജിഒ യൂണിയന്‍ ഹാളില്‍ വെച്ച് നടന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് റിട്ട. പത്തോളജി വിഭാഗം തലവന്‍ ഡോ.കെ.പി. അരവിന്ദന്‍, ഡി.എം.ഒ ഡോ.ഒ.സക്കീനക്ക് നല്‍കി പ്രകാശനം ചെയ്തു. ബിജു പോള്‍ സ്വാഗതം പറഞ്ഞു. എം.കെ. ദേവസ്യ അധ്യക്ഷത വഹിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിര്‍വ്വാഹ സമിതിയംഗം പ്രൊ.കെ. ബാലഗോപാല്‍, ജില്ലാ കമ്മിറ്റിയംഗം പി.സി.ജോണ്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles