ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു ക്വിസ് മത്സരം

മാനന്തവാടി: വായന മാസാചരണത്തിന്റെ ഭാഗമായി പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വയനാട് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഓരോ സ്‌കൂളില്‍നിന്നും രണ്ടു കുട്ടികള്‍ അടങ്ങുന്ന ടീമിന് പങ്കെടുക്കാം. ഒമ്പതിനു രാവിലെ 10 മുതല്‍ മാനന്തവാടി ജി.യു.പി സ്‌കൂളിലാണ് മത്സരം. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകള്‍ക്കു തിരുവനന്തപുരത്ത് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. വിശദവിവരത്തിനും രജിസ്‌ട്രേഷനും 9562402380 എന്ന നമ്പറില്‍ ബന്ധപ്പെടാം.

0Shares

Leave a Reply

Your email address will not be published.

Social profiles