സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കു ഫണ്ട് അനുവദിക്കണം-കെ.പി.എസ്.ടി.എ

കല്‍പറ്റ:സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കു ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നു കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍(കെ.പി.എസ്.ടി.എ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വകയിരുത്തിയ നാമമാത്ര ഫണ്ട് പോലും കഴിഞ്ഞ മാസം അനുവദിക്കാത്തത് വിദ്യാലയങ്ങള്‍ക്ക് ഭീമമായ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ട സാഹചര്യം സൃഷ്ടിച്ചുവെന്നു യോഗം ചൂണ്ടിക്കാട്ടി.
എട്ടുവര്‍ഷം മുമ്പ് സാധനങ്ങളുടെ വിപണി വിലയ്ക്കനുസരിച്ചു ഒരോ കുട്ടിക്കും അനുവദിച്ച തുകയാണ് ഇപ്പോഴും സര്‍ക്കാര്‍ വകയിരുത്തുന്നത്. പലവ്യജ്ഞനങ്ങള്‍ക്കും പാലിനും മുട്ടയ്ക്കും പാചകവാതകത്തിനും വില മൂന്നും നാലും ഇരട്ടിയായിട്ടും കാലാനുസൃതമായി തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. സാധനങ്ങള്‍ വാങ്ങിയതിന്റെ പണം പലചരക്കുകടയിലും പാല്‍ സൊസൈറ്റിയിലും നല്‍കുന്നതില്‍ ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകര്‍ ക്ലേശിക്കുകയാണ്.
പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു. പി.എസ്.ഗിരീഷ്‌കുമാര്‍, എം.എം.ഉലഹന്നാന്‍, ടി.എന്‍.സജിന്‍, ടി.എം.അനൂപ്, കെ.ജി.ജോണ്‍സണ്‍, ആല്‍ഫ്രഡ് ഫ്രെഡി, എം.പ്രദീപ്കുമാര്‍, ഷെര്‍ലി സെബാസ്റ്റിയന്‍, കെ.കെ.പ്രേമചന്ദ്രന്‍, ജോസ് മാത്യു, എം.വി.ബിനു എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles