ചീരാല്‍ കോല്‍ക്കുഴിയില്‍ റോഡിനു വിള്ളല്‍

ചീരാല്‍: മാടക്കര-താഴത്തൂര്‍-ചീരാല്‍ റോഡില്‍ കോല്‍ക്കുഴി ഭാഗത്തു ഏകദേശം 100 മീറ്റര്‍ നീളത്തില്‍ വിള്ളല്‍ വീണു. റോഡിനു താഴ്ചയും ഉണ്ടായി. പൊതുമരാമത്ത് അമ്പലവയല്‍ ഡിവിഷന്‍ ഒരു കോടി രൂപ ചെലവില്‍ കഴിഞ്ഞ വര്‍ഷം നവീകരിച്ചതാണ് നാലു കിലോമീറ്റര്‍ റോഡ്. നിലവിലെ കലുങ്ക് പൊളിച്ച് പൈലിംഗ് നടത്തിയാണ് അതേ സ്ഥാനത്ത് മറ്റൊരു കലുങ്ക് നിര്‍മിച്ചത്. റോഡിന് വിള്ളലുണ്ടാണ്ടാകുന്നതും താഴുന്നതും വര്‍ഷംതോറും സംഭവിക്കുന്നുണ്ട്.
റോഡിന്റെ ഒരു ഭാഗം അഞ്ച് മീറ്റര്‍ താഴ്ചയില്‍ പാടവും പുഴയുമാണു്. ഈ ഭാഗത്തു കുറഞ്ഞതു 50 മീറ്റര്‍ സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും എന്‍ജിനിയര്‍ ചെവിക്കൊണ്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തത്. റോഡ് തകര്‍ന്ന വിവരം അറിയിച്ചപ്പോള്‍ പ്രവൃത്തി നടത്തിയ കരാറുകാരന്‍ അറ്റകുറ്റപ്പണി നടത്തുമെന്നും അഞ്ച് വര്‍ഷത്തെ ഉത്തരവാദിത്തം കരാറുകാരനാണെന്നുമാണ് വകുപ്പ് അധികൃതര്‍ മറുപടി നല്‍കിയത്. വിഷയത്തില്‍ വകുപ്പുമന്ത്രിക്കു പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

വീഡിയോ കാണാം

0Shares

Leave a Reply

Your email address will not be published.

Social profiles