എസ്.ഡി.പി.ഐ യുദ്ധവിരുദ്ധ റാലിയും സംഗമവും നടത്തി

എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തരുവണയില്‍ നടത്തിയ യുദ്ധവിരുദ്ധ റാലി.

കല്‍പറ്റ-എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തരുവണയില്‍ യുദ്ധവിരുദ്ധ റാലിയും സംഗമവും നടത്തി.
റാലിക്ക് ജില്ലാ വൈസ് പ്രസിഡന്റ് ഇ.ഉസ്മാന്‍, ട്രഷറര്‍ കെ.മഹറൂഫ്, ജില്ലാ സെക്രട്ടറി കെ.മമ്മൂട്ടി, മണ്ഡലം സെക്രട്ടറി ഉബൈദ് എന്നിവര്‍ നേതൃത്വം നല്‍കി. സംഗമം സംസ്ഥാന സെക്രട്ടറി പി.ജമീല ഉദ്ഘാടനം ചെയ്തു. ചര്‍ച്ചകളിലൂടെയും വിട്ടുവീഴ്ചകളിലൂടെയും പരിഹാരം കാണേണ്ട നയതന്ത്ര വിഷയങ്ങളില്‍ ആയുധങ്ങള്‍ കൊണ്ട് തീര്‍പ്പുകണ്ടെത്തുന്നത് ലോകസമാധാനത്തിന്റെ അന്ത്യം കുറിക്കുമെന്നു അവര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എ.അയ്യൂബ് അധ്യക്ഷത വഹിച്ചു. റഷീദ് ബാലുശേരി പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.നാസര്‍ സ്വാഗതവും പി.കെ.നൗഫല്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles