വയനാട്ടില്‍ സമ്പൂര്‍ണ ജല ശുചിത്വ കാമ്പയിന്‍ നടത്തുന്നു

കല്‍പറ്റ-തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ ജല ശുചിത്വ കാമ്പയിനു നാളെ(22) വയനാട്ടില്‍ തുടക്കമാകും. ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന ജില്ലാ ജല സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും. ജില്ലയിലെ മുഴുവന്‍ ജലാശയങ്ങളേയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുകയാണ് കാമ്പയിന്‍ ലക്ഷ്യം. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പ്, ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നേതൃത്വത്തിലാണ് കാമ്പയിന്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും ജലാശയങ്ങളിലെ മലിനീകരണം നടന്ന ഇടങ്ങള്‍ കണ്ടെത്തി പട്ടിക തയാറാക്കും. ഗുരുതര മലിനീകരണം നേരിടുന്ന ഉറവിടങ്ങളില്‍ ജല ഗുണനിലവാര പരിശോധന നടത്തി ശുചീകരണം നടത്തും. മാലിന്യ നിക്ഷേപം തടയുന്നതിനും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുമായി തദ്ദേശസ്ഥാപനതലത്തില്‍ കര്‍മപദ്ധതി രൂപീകരിക്കും. ജില്ലാതലം മുതല്‍ തദ്ദേശസ്ഥാപന വാര്‍ഡുതലം വരെ ജലസമിതികള്‍ രൂപീകരിക്കും. ജലസ്രോതസുകളിലേക്ക് എത്തുന്ന മലിനീകരണ ഉറവിടങ്ങള്‍ കണ്ടെത്തുന്നതിനു വാര്‍ഡ് തലത്തില്‍ ജല നടത്തം സംഘടിപ്പിച്ച് മാപ്പിംഗ് നടത്തും.

0Shares

Leave a Reply

Your email address will not be published.

Social profiles