പുളിഞ്ഞാലില്‍ ‘ജീവരക്ഷാ സ്പര്‍ശം’ പദ്ധതി ആരംഭിച്ചു

പുളിഞ്ഞാലില്‍ ‘ജീവരക്ഷാ സ്പര്‍ശം’ പദ്ധതി ഡോ.എസ്. ജയകുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജും ചേര്‍ന്ന് നടപ്പിലാക്കുന്ന ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലന പദ്ധതി-‘ജീവരക്ഷാ സ്പര്‍ശം’-പുളിഞ്ഞാലില്‍ ആരംഭിച്ചു. ന്യൂറോ സര്‍ജന്‍ ഡോ.എസ്. ജയകുമാരന്‍ ഉദ്ഘാടനം ചെയ്തു.
സി.പി. ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജൂനൈദ് കൈപ്പാണി, കെ.ഒ.നിര്‍മല, എം.കെ. രോഹിത്, ബാസില്‍ നസീം, മുഹമ്മദ് സുഹൈല്‍, നിസാമുദീന്‍. കെ. മുഹമ്മദ് അനസ്, കെ. അശ്വിന്‍, കെ. അയൂബ് എന്നിവര്‍ പ്രസംഗിച്ചു. എം. നിത്യാനന്ദ് പരിശീലനത്തിനു നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles