![](https://keralacorrespondent.com/wp-content/uploads/2022/06/acci.jpg)
കല്പറ്റ: നിയന്ത്രണംവിട്ടു മറിഞ്ഞ ബൈക്കിലെ രണ്ടു യാത്രക്കാര്‍ക്കു പരിക്ക്. മേപ്പാടി സ്വദേശികളായ സൂരജ്, ഫസല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും മേപ്പാടി അരപ്പറ്റ ഡി.എം. വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നരം മേപ്പാടി സെന്റ് ജോസഫ്സ് സ്കൂള്‍ പരിസരത്താണ് അപകടം. മറിഞ്ഞ ബൈക്ക് 60 മീറ്ററോളം റോഡിലൂടെ നിരങ്ങിനീങ്ങിയാണ് നിന്നത്.