പരിസ്ഥിതി സംവേദക മേഖല; കേന്ദ്ര ഇടപെടല്‍ തേടി കേരളം

ദില്ലിയിലെത്തുന്ന മന്ത്രി ഏ.കെ ശശീന്ദ്രന്‍ വനം,
പരിസ്ഥിതി മന്ത്രിയുമാരുമായി കൂടിക്കാഴ്ച നടത്തും

പരിസ്ഥിതി സംവേദക മേഖലയില്‍ കേന്ദ്രത്തിന്റെ തീരുമാനം അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഏ.കെ ശശീന്ദ്രന്‍ പറഞ്ഞു. കേന്ദ്ര മന്ത്രിയില്‍ നിന്ന് അനൂകൂല നീക്കമുണ്ടാകുമെന്നാണ് കരുതുന്നത്. കേന്ദ്രത്തില്‍ നിന്ന് നിയമനടപടിയുണ്ടായില്ലെങ്കില്‍ അടുത്ത നിലപാട് സ്വീകരിക്കും. 2019 ലെ മന്ത്രിസഭാ യോഗത്തിലെ തീരുമാനം നിയമപരമായി പരിഹരിക്കാന്‍ നടപടികളുണ്ടാകും. 2020ല്‍ ജനവാസ മേഖലകളെ ഒഴിവാക്കി മാത്രം പരിസ്ഥിതി സംവേദക മേഖല എന്ന നിലപാട് കേരളം കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതാണ്.
പരിസ്ഥിതി സംവേദക മേഖല വിഷയത്തില്‍ കേരളത്തോട് കേന്ദ്രത്തിന് നിസഹായകരണ നിലപാടുണ്ടെന്ന് കരുതുന്നില്ലെന്നും വനം മന്ത്രി ഏ.കെ ശശീന്ദ്രന്‍.

1988ന് ശേഷം ഇതാദ്യം, വന സംരക്ഷണ നിയമ ഭേദഗതിക്ക് കേന്ദ്രം; ഒപ്പം വിവാദവും പ്രതിഷേധവും, കാരണമെന്ത്

വന സംരക്ഷണ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്ന പുതിയ ഭേദഗതികള്‍ വലിയ ചര്‍ച്ചയാവുകയാണ്. വനഭൂമിക്കുമേലുള്ള അനാവശ്യ നിയമക്കുരുക്കുകള്‍ ഒഴിവാക്കാനാണ് ഭേദഗതിയെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ വനഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള നീക്കണമാണിതെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നു.

എന്താണ് ഈ വിവാദത്തിന് കാരണം
എന്തുകൊണ്ട് നിലവിലെ നിയമത്തില്‍ ഭേദഗതി

1980 ലെ വന സംരക്ഷണ നിയമത്തില്‍ കാതലായ ഭേദഗതി വരുത്തിക്കൊണ്ട് പുതിയ നിയമം കൊണ്ടുവരുന്നതിനായി 2021 ഒക്ടോബറിലാണ് കേന്ദ്രം പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിന് മുന്‍പ് 1988 ല്‍ ഒരുതവണ മാത്രമാണ് നിയമം ഭേദഗതി ചെയ്തത്. പല നിയമങ്ങളും കാലത്തിനനുസരിച്ച് മാറ്റം വരുത്തേണ്ട സമയമായെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്. കര്‍ശന വ്യവസ്ഥകള്‍ കാരണം പലയിടത്തും വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നുവെന്നും ഈ സാഹചര്യത്തില്‍ മാറ്റം വരുത്താനാണ് ഭേദഗതിയെന്നുമാണ് കേന്ദ്രം പറയുന്നത്.

എന്തൊക്കെ മാറ്റങ്ങളാണ് പുതിയ ഭേദഗതിയിലൂടെ കേന്ദ്രം കൊണ്ടുവരുന്നത്

1980ന് മുന്‍പ് തന്നെ റെയില്‍വേ, റോഡ് മന്ത്രാലയങ്ങളുടെ ഉടമസ്ഥതയിലുള്ള വനഭൂമികള്‍ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാകും, കാലങ്ങളായി മന്ത്രാലയങ്ങളുടെ ഉടമസ്ഥതയിലുള്ള എന്നാല്‍ ഇതിനോടകം വനമായി മാറിയ ഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതിന് നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ തടസമായിരുന്നു. എന്നാല്‍ പുതിയ നിയമം വരുന്നതോടെ ഇത് മാറും.
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വനഭൂമിക്ക് ഇനി വീടുവയ്ക്കുന്നതിനടക്കം അനുമതി നല്‍കാനാകും.
രാജ്യാതിര്‍ത്തികള്‍ക്ക് സമീപമുള്ള പ്രതിരോധ സേനയുടെ പദ്ധതികള്‍ക്കായി വനഭൂമി ഉപയോഗപ്പെടുത്താനാകും. പെട്രോള്‍, ഗ്യാസ് തുടങ്ങിയ ഖനന പദ്ദതികള്‍ക്ക് കര്‍ശന വ്യവസ്ഥകളോടെ വനഭൂമിയില്‍ അനുമതി നല്‍കാനാകും.
വനേതര ആവശ്യങ്ങള്‍ക്കായി വനഭൂമി ഉപയോഗപ്പെടുത്തുന്നതിന് നികുതി ചുമത്തുന്നതിലും, തോട്ടഭൂമിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിലും വ്യവസ്ഥകള്‍ക്ക് മാറ്റം വരും. ഇതൊക്കെയാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുമ്പോഴുണ്ടാകുന്ന പ്രധാന മാറ്റങ്ങളെന്ന് വിദഗ്ധര്‍ പറയുന്നു.
എന്നാല്‍ പ്രതിപക്ഷം പ്രധാനമായും നിയമത്തിനെതിരെ ഉന്നയിക്കുന്ന വിമര്‍ശനങ്ങളും ആശങ്കകളും ചെറുതായി കാണാനാകില്ല.

വിമര്‍ശനങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം;

നിലവിലുള്ള നിയമപ്രകാരം വനവുമായി ബന്ധപ്പെട്ട ഏതുതരം പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണം. വനഭൂമിയില്‍ ഏത് തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വനവുമായി ചേര്‍ന്ന് താമസിക്കുന്ന ആദിവാസികളുടെയും ഗ്രാമസഭകളുടെയും അനുമതിയും നിര്‍ബന്ധമാണ്. പുതിയ ഭേദഗതിയിലൂടെ ഈ നിയന്ത്രണങ്ങളില്‍ കാര്യമായ മാറ്റംവരും.
കര്‍ശന വ്യവസ്ഥകളില്‍ കാര്യമായ മാറ്റങ്ങള്‍ വരുന്നതോടെ വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വനഭൂമി തീറെഴുതികൊടുക്കാന്‍ സാഹചര്യമൊരുങ്ങും. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വനഭൂമി നഷ്ടമാകാന്‍ കാരണമാകും. ചില സംസ്ഥാനങ്ങളില്‍ ആകെ വനഭൂമിയുടെ നാല് ശതമാനം വരെ സ്വകാര്യ വ്യക്തികളുടെ കൈയിലാണ്. വികസന പദ്ദതികള്‍ക്കായും വീട് വയ്ക്കാനും വനഭൂമി വിട്ട് നല്‍കുന്നതിലൂടെ വന്യജീവികളുടെ ആവാസ വ്യവസ്ഥ തകിടം മറിയാനും വനഭൂമി വ്യാപകമായി തരംമാറ്റാനും വഴിതെളിയും.
പുതിയ നിയമങ്ങളിലെ ആശങ്കയറിയിച്ച് സി.പി.എം നേതാവ് ബൃന്ദകാരാട്ടും, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പരിസ്ഥിതി പ്രവര്‍ത്തകരും ഇതിനോടകം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ ആശങ്ക അറിയിച്ചിട്ടുണ്ട്. ഭേദഗതികളെ ന്യായീകരിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ ഒരു വാദവും നിലനില്‍ക്കുന്നതല്ലെന്നാണ് സി.പി.ഐ നേതാവും, എം.പിയുമായ ബിനോയ് വിശ്വത്തിന്റെ നിലപാട്. എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മുവിന്റെ വംശത്തെ തന്നെ വഞ്ചിക്കുന്ന നിലപാടാണ് കേന്ദ്രം ഭേദഗതിയിലൂടെ സ്വീകരിക്കുന്നതെന്നും ബിനോയ് വിശ്വം പറയുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles