വീട്ടിനുള്ളില്‍ കുടുങ്ങിയ രണ്ടുവയസുകാരനെ അഗ്‌നിരക്ഷാസേന രക്ഷപെടുത്തി

വീട്ടിനുള്ളില്‍ കുടുങ്ങിയ രണ്ടുവയസുകാരനെ ബത്തേരി അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ജനല്‍കമ്പി മുറിച്ചു മാറ്റി രക്ഷപ്പെടുത്തുന്നു

ബത്തേരി: കൈപ്പഞ്ചേരി ഭാഗത്ത് അശ്രദ്ധമൂലം വീട്ടിനുള്ളില്‍ കുടുങ്ങിയ രണ്ടു വയസുകാരനെ ബത്തേരി അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. തൊടുമല്‍ അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന റഷീദ് എന്നയാളുടെ മകന്‍ അധീമ് അല്‍ഹാം ആണ് വീടിനുള്ളില്‍ കുടുങ്ങിയത്. വീട്ടുകാര്‍ പുറത്തിറങ്ങിയ സമയത്ത് അകത്തെ കുറ്റി അബദ്ധവശാല്‍ കുട്ടി ലോക്ക് ആക്കി. ഇരുമ്പ് വാതില്‍ ആയതിനാല്‍ കുട്ടിക്ക് അത് തുറക്കാന്‍ സാധിച്ചതുമില്ല, ഈ സമയം എല്‍പിജി അടുപ്പ് കാത്തുന്നതായും വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബത്തേരി അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തി തൊട്ടടുത്ത ജനല്‍ കമ്പി അറുത്ത് മാറ്റി കുട്ടിയെ രക്ഷപെടുത്തിയത്. സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീഖ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ. സിജു, എം.വി ഷാജി, ധനീഷ്‌കുമാര്‍, കീര്‍ത്തിക് കുമാര്‍, ഹോം ഗാര്‍ഡ് ബാബു മാത്യു എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

0Shares

Leave a Reply

Your email address will not be published.

Social profiles