ബജറ്റില്‍ അധ്യാപകരെ അവഗണിച്ചു-കെ.പി.എസ്.ടി.എ

ഷാജു ജോണ്‍, ടി.എന്‍.സജിന്‍.

കല്‍പറ്റ-സംസ്ഥാന ബജറ്റില്‍ ജീവനക്കാരെയും അധ്യാപകരെയും തീര്‍ത്തും അവഗണിച്ചതായി കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍(കെ.പി.എസ്.ടി.എ) വയനാട് ജില്ലാ സമ്മേളനം വിലയിരുത്തി. മൂന്നു ഗഡു ക്ഷാമബത്ത കുടിശ്ശികയായിട്ടും സര്‍ക്കാര്‍ മൗനത്തിലാണ്. ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച ബജറ്റില്‍ പ്രഖ്യാപനമില്ല. പങ്കാളിത്ത പെന്‍ഷന്‍ ഒഴിവാക്കുന്നതിനെക്കുറിച്ചു പരാമര്‍ശമില്ല. മെഡിസെപ്പ് പദ്ധതി നടപ്പാക്കാതെ സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു മാത്രം ചുമതലയുള്ള ഏജന്‍സികള്‍ അക്കാദമിക് മോണിറ്ററിംഗ്, പരീക്ഷാ നടത്തിപ്പുകള്‍ എന്നിവയില്‍ അനാവശ്യമായി കൈകടത്തുന്നത് അവസാനിപ്പിക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന നിര്‍വാഹക സമിതി അംഗം ആര്‍.വൈ.സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു. എം.എം.ഉലഹന്നാന്‍, എം.വി.രാജന്‍, സുരേഷ് ബാബു വാളല്‍, എം.പ്രദീപ്കുമാര്‍, അബ്രഹാം കെ.മാത്യു, അബ്രഹാം ഫിലിപ്പ്, ബിജു മാത്യു, പി.എസ്.ഗിരീഷ്‌കുമാര്‍, കെ.കെ.പ്രേമചന്ദ്രന്‍, ആല്‍ഫ്രഡ് ഫ്രെഡി, ടി.എം.അനൂപ്, ജോണ്‍സണ്‍ ഡിസില്‍വ, കെ.സത്യജിത്ത്, ജോസ് മാത്യു, ശ്രീജേഷ് ബി.നായര്‍, പി.മുരളീദാസ്, കെ.കെ.രാമചന്ദ്രന്‍ സി.കെ സേതു എന്നിവര്‍ പ്രസംഗിച്ചു.ഭാരവാഹികളായി ഷാജു ജോണ്‍(പ്രസിഡന്റ്) ടി.എന്‍.സജിന്‍(സെക്രട്ടറി), ടി.എം.അനൂപ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Social profiles