പാഠ്യ പദ്ധതി പരിഷ്‌കരണം: വിദഗ്ധ സംഘം സംവദിച്ചു

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സിലില്‍നിന്നുള്ള വിദഗ്ധസംഘം മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുമായി സംവദിക്കുന്നു.

കല്‍പറ്റ-സംസ്ഥാനത്തെ പാഠ്യ പദ്ധതി പരിഷ്‌കരണത്തിനു മുന്നോടിയായി വിവിധ തട്ടുകളില്‍ നടത്തുന്ന ചര്‍ച്ചകളുടെയും ആശയ രൂപീകരണത്തിന്റെയും ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സിലില്‍നിന്നുള്ള വിദഗ്ധസംഘം വയനാട്ടില്‍ സന്ദര്‍ശനം നടത്തി. മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ തെരെഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരുമായി സംഘം സംവദിച്ചു. കോവിഡ് കാലത്ത് ഓണ്‍ലൈനായി നടത്തിയ വിദ്യാഭ്യാസം, കാലാനുസൃതമായി പാഠ്യപദ്ധതിയില്‍ വരുത്തേണ്ട പരിവര്‍ത്തനങ്ങള്‍, കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ ആശയങ്ങള്‍ പങ്കുവെച്ചു. എസ്.സി.ഇ.ആര്‍.ടി ഫാക്കല്‍റ്റി ഡവലപ്‌മെന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ രഞ്ജിത് സുഭാഷ്, വിവിധ വിഷയങ്ങളിലെ റിസര്‍ച്ച് ഓഫീസര്‍മാരായ ഡോ.ഹരികുമാര്‍, ഡോ.പി.ടി.അജീഷ്, ഡോ.അഭിലാഷ് ബാബു, ഡോ.സജീവ് തോമസ്, ഡി.പി.അജി, ശ്രീകണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്‍, ഡോ.ബാവ കെ.പാലുകുന്ന്, ടി.എം.ഹൈറുദ്ദീന്‍, സലിന്‍ പാലാ, ബി.ബിനേഷ്,
എം.കെ.രാജേന്ദ്രന്‍, ഇ.അനിത എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles