വെണ്ണിയോട്ട് ഇരുപുഴകളും കരകവിഞ്ഞു

വെണ്ണിയോട് പുഴ കരകവിഞ്ഞപ്പോള്‍

കോട്ടത്തറ: വെണ്ണിയോട് വലിയ പുഴയും ചെറിയ പുഴയും കര കവിഞ്ഞതോടെ കോട്ടത്തറ പഞ്ചായത്തിലെ ഒട്ടേറെ പ്രദേശങ്ങള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു. നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. മഴ ശക്തമായാല്‍ നിരവധി വീടുകള്‍ ഒറ്റപ്പെടാന്‍ സാധ്യതയുണ്ട്. വെണ്ണിയോട് ടൗണിനോട് ചേര്‍ന്ന ഇരു പുഴകളിലും വെള്ളം നിറഞ്ഞു കവിഞ്ഞു. വലിയകുന്ന്, പുഴക്കംവയല്‍ തുടങ്ങിയ പ്രദേശത്തും വെള്ളം കയറി തുടങ്ങി.പുഴകള്‍ പൂര്‍ണമായും നിറഞ്ഞു കവിഞ്ഞതോടെ നെല്‍പാടങ്ങളിലും വെള്ളം കയറി തുടങ്ങി. കോട്ടത്തറ മണിയങ്കോട് റോഡ്, മൈലാടി പുഴക്കന്‍ വയല്‍ റോഡ്, മാങ്ങോട്ട്കുന്ന് റോഡ് എന്നീ പ്രദേശങ്ങളില്‍ വെള്ളം കയറി ഗതാഗതം പൂര്‍ണ്ണമായി നിലച്ചു. പല ഗോത്ര കോളനികളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. വെണ്ണിയോട്, കുറുമണി ഭാഗത്തെ ചെറിയ റോഡുകള്‍ മുഴുവന്‍ വെള്ളത്തിനടിയിലായി. മഴയുടെ ശക്തി കുറയുന്നുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി കൊണ്ടിരിക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട് .കോട്ടത്തറ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ഒറ്റപ്പെട്ട കുടുബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റനീഷ് അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles