പുത്തുമല പുനരധിവാസം: 17 വീടുകള്‍ കൈമാറി

ഹര്‍ഷം പദ്ധതിയില്‍ മേപ്പാടി പൂത്തകൊല്ലിയില്‍ ഹ്യുമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ നിര്‍മിച്ച വീടുകളുടെ ഉദ്ഘാടനം കേരള ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ചെയര്‍മാനുമായ സി.കെ.അബ്ദുല്‍ റഹിം നിര്‍വഹിക്കുന്നു.

കല്‍പറ്റ-2019ലെ കാലവര്‍ഷത്തില്‍ വയനാട്ടിലെ മേപ്പാടി പച്ചക്കാട് ഉരുള്‍പൊട്ടി വീടും സ്ഥലവും നശിച്ച പുത്തുമല ഗ്രാമത്തിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനു മേപ്പാടി ടൗണിനു സമീപം പൂത്തകൊല്ലിയില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഹര്‍ഷം പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയായ 17 വീടുകള്‍ ശനി, ഞായര്‍ ദിവസങ്ങളിലായി ഗുണഭോക്തൃ കുടുംബങ്ങള്‍ക്കു കൈമാറി. മലബാര്‍ ഗോള്‍ഡ് നിര്‍മിച്ച 12 വീടുകളാണ് ശനിയാഴ്ച കൈമാറിയത്. ഹ്യുമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍(എച്ച്.ആര്‍.പി.എം)നിര്‍മിച്ച അഞ്ചു വീടുകളുടെ താക്കോല്‍ദാനം ഇന്നലെ നടന്നു.
മലബാര്‍ ഗോള്‍ഡ് നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ജീവകാരുണ്യ മേഖലയില്‍ മലബാര്‍ ഗോള്‍ഡിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നു മന്ത്രി പറഞ്ഞു. ടി.സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ സി.കെ.ശശീന്ദ്രന്‍, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നസീമ, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ്, കോര്‍പറേറ്റ് ഹെഡ് അബ്ദുല്‍ജലീല്‍, ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ദിനേശന്‍, വാര്‍ഡ് മെംബര്‍ നാസര്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.മനോജ്, മേപ്പാടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.കെ.സഹദ് എന്നിവര്‍ പ്രസംഗിച്ചു.
എച്ച്.ആര്‍.പി.എം നിര്‍മിച്ച വീടുകളുടെ ഉദ്ഘാടനം കേരള ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ചെയര്‍മാനുമായ സി.കെ.അബ്ദുല്‍ റഹിം നിര്‍വഹിച്ചു. എച്ച്.ആര്‍.പി.എം ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. ടി.സിദ്ദീഖ് എം.എല്‍.എ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.ബൈജുനാഥ്, മുന്‍ എം.എല്‍.എ സി.കെ.ശശീന്ദ്രന്‍, എച്ച്.ആര്‍.പി.എം സംസ്ഥാന പ്രസിഡന്റ് സി.എസ്.രാധാമണിയമ്മ, ജില്ലാ പ്രസിഡന്റ് സലീഷ് ഇയ്യപ്പാടി എന്നിവര്‍ താക്കോല്‍ദാനം നടത്തി. മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഹംസ, വിവിധ സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷരായ രാജു ഹെജമാഡി, സുനീറ മുഹമ്മദ് റാഫി, പി.പി.അബ്ദുല്‍ അസീസ്, വാര്‍ഡ് മെംബര്‍ ബി.നാസര്‍, എച്ച്.ആര്‍.പി.എം ദേശീയ ട്രഷറര്‍ എം.വി.ഗോപിനാഥന്‍ നായര്‍, ദേശീയ സെക്രട്ടറി റിട്ട.എസ്.പി കെ.വി.സതീശന്‍, സംസ്ഥാന സെക്രട്ടറി പി.ഷമീം, ലീഗല്‍ അഡൈ്വസര്‍ ഗീത എസ്.നായര്‍, ലീഗല്‍ സെക്രട്ടറി അവിനാശ് നായര്‍, ജില്ലാ സെക്രട്ടറി രാജന്‍ കളക്കണ്ടി, മലബാര്‍ ഗോള്‍ഡ് കല്‍പറ്റ ബ്രാഞ്ച് മേധാവി അബൂബക്കര്‍ ബത്തേരി എന്നിവര്‍ പ്രസംഗിച്ചു. എച്ച്.ആര്‍.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കൂക്കള്‍ ബാലകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ ബഷീര്‍ വടകര നന്ദിയും പറഞ്ഞു.
മാതൃഭൂമി ചാരിറ്റബിള്‍ ട്രസ്റ്റ് വിലയ്ക്കുവാങ്ങി സ്‌നേഹഭൂമി എന്നു പേരിട്ടു ജില്ലാ ഭരണകൂടത്തിനു കൈമാറിയ ഏഴ് ഏക്കറിലാണ് ഹര്‍ഷം പദ്ധതി നടപ്പിലാക്കുന്നത്. 52 കുടുംബങ്ങളെയാണ് ഹര്‍ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. പുനരധിവാസ പ്രക്രിയ അന്തിമഘട്ടത്തിലാണ്.

Leave a Reply

Your email address will not be published.

Social profiles