കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കി

കേരള ഗ്രാമീണ്‍ ബാങ്ക് കല്‍പ്പറ്റ റീജിയണല്‍ ഓഫീസില്‍ ജീവനക്കാര്‍ നടത്തിയ ധര്‍ണ്ണ.

കല്‍പ്പറ്റ: കേരള ഗ്രാമീണ്‍ ബാങ്കില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബിസിനസ് കറസ്‌പോണ്‍ഡന്റ് നിയമനം നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കി. ജില്ലയിലെ എല്ലാ ബ്രാഞ്ചുകളും അടഞ്ഞു കിടന്നു. ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയുമായുണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ മാനേജ്‌മെന്റ് ലംഘിച്ചതിനെതിരെ കഴിഞ്ഞ 48 ദിവസമായി നിസ്സഹകരണ സമരത്തിലായിരുന്നു.
കേരള ഗ്രാമീണ്‍ ബാങ്ക് കല്‍പ്പറ്റ റീജിയണല്‍ ഓഫീസില്‍ നടന്ന ധര്‍ണ്ണ ബെഫി ജില്ലാ പ്രസിഡന്റ് കെ.കെ റീന ഉദ്ഘാടനം ചെയ്തു. ബെഫി ജില്ലാ സെക്രട്ടറി കെ.വി മാത്യൂസ്, കേരള ഗ്രാമീണ്‍ ബാങ്ക് ഓഫീസേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി എ. ഐബിന്‍, കേരള ഗ്രാമീണ്‍ ബാങ്ക് ഓഫീസേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി.ജെ സണ്ണി, കേരള ഗ്രാമീണ്‍ ബാങ്ക് ഓഫീസേഴ്‌സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. സുധീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കേരള ഗ്രാമീണ്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി ജെ. ജസ്റ്റിന്‍ നന്ദി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles