ദയാവധം ചെയ്യുന്ന പന്നികളുടെ ഉടമകള്‍ക്കു
മാംസത്തിന്റെ മാര്‍ക്കറ്റ് വില നഷ്ടപരിഹാരമായി നല്‍കണം-സിസിഎഫ്

കല്‍പ്പറ്റ: ആഫിക്കന്‍ പനി വൈറസ് സ്ഥിരീകരിച്ചെന്നു പറഞ്ഞു കൂട്ടത്തോടെ ദയാവധം ചെയ്തു കുഴിച്ചുമൂടുന്ന പന്നികളുടെ ഉടമകള്‍ക്കു പന്നിമാംസത്തിന്റെ വിപണി വില നഷ്ടപരിഹാരമായി ലഭ്യമാക്കണമെന്നു ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം അനുവദിക്കുന്ന നഷ്ടപരിഹാരം തീര്‍ത്തും അപര്യാപ്തമാണെന്നു യോഗം അഭിപ്രായപ്പെട്ടു. മാനന്തവാടി കരിമാനിയിലെയും കണിയാരത്തെയും ഫാമുകളില്‍ പന്നികളില്‍ ആഫ്രിക്കന്‍ പനി പടരാനുണ്ടായ സാഹചര്യം സമഗ്രാന്വേഷണത്തിനു വിധേയമാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ജില്ലാ ചെയര്‍മാന്‍ കെ.കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാലു ഏബ്രഹാം മേച്ചേരില്‍, ട്രഷറര്‍ വി.ജെ. വിന്‍സന്റ്, ജോസ് മാത്യു, കെ.വി. ജോയ്, സാജന്‍ മണിമല, അഡ്വ.റെജി മോള്‍, അഡ്വ.എല്‍ബി മാത്യു ,ലോറന്‍സ് കല്ലോടി, കെ. വി. സണ്ണി, ഷാജി പോള്‍, കെ.സി. ജോണ്‍സണ്‍, ബല്‍സര്‍ മേപ്പാടി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles