മാലിന്യ സംസ്‌കരണം: 25 വില്ലേജുകള്‍ക്ക് ഒഡിഎഫ് പ്ലസ് പദവി

കല്‍പ്പറ്റ: മാലിന്യ സംസ്‌കരണ രംഗത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മാനദണ്ഡങ്ങള്‍ പാലിച്ച് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ജില്ലയിലെ 25 വില്ലേജുകള്‍ക്ക് ഒഡിഎഫ് പ്ലസ് പദവി ലഭിച്ചു. പൊഴുതന, ചുണ്ടേല്‍, അമ്പലവയല്‍, ചീരാല്‍, പനമരം, ചെറുകാട്ടൂര്‍, എടവക, കണിയാമ്പറ്റ, കാവുമന്ദം , കോട്ടപ്പടി, കോട്ടത്തറ, മൂപ്പൈനാട്, മുട്ടില്‍ നോര്‍ത്ത്, പുല്‍പ്പള്ളി, നൂല്‍പ്പുഴ, പാടിച്ചിറ, പടിഞ്ഞാറത്തറ, പൂതാടി, വെള്ളമുണ്ട, പുറക്കാടി, തിരുനെല്ലി, കാട്ടിക്കുളം, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി വില്ലേജുകളെയാണ് ഒഡിഎഫ് പ്ലസ് ആയി പ്രഖ്യാപിച്ചത്. മാലിന്യ സംസ്‌കരണത്തില്‍ ഒരു ഗ്രാമത്തെ സ്വയംപര്യാപ്തമാക്കുകയാണ് ഒഡിഎഫ് പ്ലസിലൂടെ ഉദ്ദേശിക്കുന്നത്.
എല്ലാ വീടുകളിലും ശൗചലയം, പൊതുശൗചാലയങ്ങളുടെ നിര്‍മാണവും പരിപാലനവും, സ്‌കൂളുകള്‍, പഞ്ചായത്ത് ആസ്ഥാനം, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ഉപയോഗിക്കാവുന്ന ശൗചാലയം, മലിനജലം കെട്ടിനില്‍ക്കാതെയും പ്ലാസ്റ്റിക് കൂമ്പാരങ്ങള്‍ ഇല്ലാതെയും പൊതു ഇടങ്ങളുടെ പരിപാലനം. 80 ശതമാനം വീടുകളിലും അങ്കണവാടികളിലും സ്‌കൂളുകളിലും ജൈവ മാലിന്യങ്ങളും ദ്രവ മാലിന്യങ്ങളും സംസ്‌കരിക്കാനുള്ള സൗകര്യം, ഗ്രാമങ്ങളില്‍ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനും സൗകര്യം, ഒ്ര.ഡി.എഫ് പ്ലസുമായി ബന്ധപ്പെട്ട വിജ്ഞാന വ്യാപന സന്ദേശങ്ങളുടെ പ്രാമുഖ്യത്തോടെയുള്ള പ്രദര്‍ശനം എന്നിവയാണ് ഒരു വില്ലേജ് ഒഡിഎഫ് പ്ലസ് ആയി പ്രഖ്യാപിക്കുന്നതിനു പ്രധാന മാനദണ്ഡങ്ങളെന്നു ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി.കെ. ശ്രീലത പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles